കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയുടെ വിമാനം തകര്‍ന്നു, അവസാന വാക്കകളും അന്ത്യനിമിഷങ്ങളും വിവരിക്കുന്നതിങ്ങനെ, കണ്ണു നിറയും...

  • By Siniya
Google Oneindia Malayalam News

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിലെ ദുരൂഹതകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ കൂടി. നേതാജി കൊല്ലപ്പെട്ടു എന്നു കരുതുന്ന തയ്വാവാനിലെ വിമാനപകടത്തിന്റെ ദൃക്‌സാക്ഷിഎന്നു പറയുന്നവരുടെ മൊഴികളാണ് ബ്രിട്ടീഷ് വെബ്‌സൈറ്റ് പുറത്തു വിട്ടത്.

ഇതോടെ വിമാനപകടത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ 1964 വരെ നേതാജി ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന വാദത്തിന് കൂടുതല്‍ പ്രചാരം ലഭിക്കവേയാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്.

സാക്ഷി വിവരണം

സാക്ഷി വിവരണം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ദപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തായ്വവാനിലെ വിമാനപകടത്തെ കുറിച്ചാണ് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ കണ്‍മുന്നിലാണ് നേതാജി മരിച്ചു വീണതെന്നാണ് സാക്ഷി മൊഴി.

ജീവിച്ചിരുന്നുവെന്നുള്ള വാദം

ജീവിച്ചിരുന്നുവെന്നുള്ള വാദം

വിമാനപകട വാര്‍ത്ത വ്യാജമായിരുന്നുവെന്നും നേതാജി 1964 വരെ ജീവിച്ചിരുന്നുവെന്നുള്ള വാദങ്ങള്‍ക്ക് കൂടൂതല്‍ പ്രചാരം ലഭിക്കവേയാണ് നേതാജിയുടെ മരണനിമിഷങ്ങളെ കുറിച്ചുള്ള സാക്ഷി വിവരണം പുറത്തു വന്നത്.

പുറത്തു വിട്ടത് ലണ്ടന്‍ വെബ്‌സൈറ്റ്

പുറത്തു വിട്ടത് ലണ്ടന്‍ വെബ്‌സൈറ്റ്

നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഷാനവാസ് കമ്മിറ്റിയ്ക്ക് ലഭിച്ച സാക്ഷിമൊഴികളാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നല ബോസ് ഫയല്‍സ് എന്ന സൈറ്റ് പുറത്തു വിട്ടിരിക്കുന്നത്.

എഞ്ചിന് തകരാര്‍

എഞ്ചിന് തകരാര്‍

വിമാനത്തിന്റെ ഇടതു വശത്തെ എന്‍ജിന് എന്തോ തകരാറുള്ളതായി തനിക്ക തോന്നിയെന്ന് ജപ്പാന്‍ക്കാരനായ എയര്‍സ്റ്റാഫ് ഓഫീസര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം ഭദ്രമാണെന്ന് കൂടെ ഉണ്ടായിരുന്ന എന്‍ജിനിയര്‍ സാക്ഷ്യപ്പെടുത്തിയതോടെ വിമാനം പറത്തുകയായിരുന്നു.

റഹ്മാന്റെ മൊഴി ഇങ്ങനെ

റഹ്മാന്റെ മൊഴി ഇങ്ങനെ

വിമാനം പറന്നുയര്‍ന്ന് ഉടനെ എന്തോ ഒരു സ്‌ഫോടന ശബ്ദം കേട്ടു. വിമാനം പെട്ടെന്ന് ക്രാഷ് ലാന്‍ഡ് ചെയ്തു. എങ്ങനെയും മുന്‍വശം വഴി ഇറങ്ങി ഓടാന്‍ താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പിറകു വശത്തുകൂടി രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു. വിമാനത്തിന്റെ എഞ്ചിന്റെ കാര്യത്തില്‍ ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് പറത്തുകയായിരുന്നു. എന്നാല്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം പൊട്ടിത്തെറിച്ചെന്നാണ് സഹയാത്രികനായ കേണല്‍ ഹബീബുര്‍ റഹ്മാന്‍ നല്‍കിയ മൊഴി.

തീയില്‍ അകപ്പെട്ട് നേതാജി

തീയില്‍ അകപ്പെട്ട് നേതാജി

രക്ഷപ്പെടാന്‍ മറ്റു വഴികളില്ലാതെ വിമാനത്തിന്റെ കത്തുന്ന ഭാഗത്തിലൂടെ നേതാജി പുറത്തേക്ക് ഓടുകയായിരുന്നു. അദ്ദേഹത്തിന്റെ ദേഹത്ത് അപ്പോള്‍ തീയുണ്ടായിരുന്നുവെന്നും പറയുന്നു. താനും തീയിലൂടെ അദ്ദേഹത്തിന്റെ പിറകിലേക്ക് ഓടിയിരുന്നു. അദ്ദേഹം ധരിച്ച കാക്കി വസ്ത്രത്തിന് എളുപ്പം തീപ്പിടിക്കുകയായിരുന്നു. എന്നാല്‍ കമ്പിളിപ്പുതപ്പ് ധരിച്ച തന്നെ തീതൊട്ടില്ലെന്നും റഹ്മാന്‍ പറയുന്നു.

രക്ഷപ്പെടുമെന്ന് തോന്നുന്നില്ല

രക്ഷപ്പെടുമെന്ന് തോന്നുന്നില്ല

തീപ്പിടിച്ചിരിക്കുന്ന നേതാജിയുടെ വസ്ത്രങ്ങള്‍ താന്‍ കീറിയയെറിയുകയായിരുന്നുവെന്ന് റഹ്മാന്ർ പറയുന്നു. പെട്ടെന്ന് തന്നെ നേതാജിയെ നിലത്ത് കിടത്തി അദ്ദേഹത്തിന്റെ തലയുടെ ഇടതു ഭാഗത്ത് ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നു. മുടിയെല്ലാം പൊള്ളലേറ്റ് കരിഞ്ഞിരുന്നു. മുഖത്തും നന്നായി പൊള്ളലേറ്റിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലല്ലൊയെന്ന് അദ്ദേഹം തന്നോടു ചോദിച്ചതായി റ്ഹ്മാന്‍ പറയുന്നു. ഞാന്‍ രക്ഷപ്പെടുമെന്നു തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായും റഹ്മാന്‍ പറയുന്നു.

നേതാജിയുടെ അവസാന വാക്കുകള്‍

നേതാജിയുടെ അവസാന വാക്കുകള്‍

നിങ്ങള്‍ രാജ്യത്തേക്ക് പോകുമ്പോല്‍ അവസാന നിമിഷം വരെ ഞാന്‍ സ്വതന്ത്രനായി പോരാടിയെന്ന് ജനങ്ങളോട് പറയണം. സ്വാതന്ത്യത്തിനായി പോരാട്ടം തുടരണം. ഭാരതം സ്വതന്തമാകുന്ന നിമിഷം ഇനി അകലെയല്ലയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ എക്കാലത്തും അടിമയാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
subhash chandra boses fatal plane crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X