• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി പ്രസംഗിച്ചു, വോട്ട് ആപ്പ് കൊണ്ടു പോയി; വന്‍ തോല്‍വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്‍ഗ്രസ്

ദില്ലി: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയടക്കം അറുപതോളം കേന്ദ്രമന്ത്രിമാരും 270 ലേറെ എംപിമാരും യോഗി ആദിത്യനാഥ് ഉള്‍പ്പടേയുള്ള 11 മുഖ്യമന്ത്രിമാരും കൊഴുപ്പിച്ച പ്രചാരണമായിരുന്നെങ്കിലും കേവലം എട്ട് സീറ്റ് മാത്രമായിരുന്നു ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്.

70 ല്‍ 62 സീറ്റുകള്‍ നേടിയ ആംആദ്മി മുന്നാം വട്ടവും ദില്ലിയിലി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും രാജ്യ തലസ്ഥാനത്ത് സീറ്റൊന്നും ലഭിച്ചതില്ല. ദയനീയമായ പ്രകടനത്തിന് പിന്നാലെ ദില്ലി കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. ഇതിനിടെയാണ് പാര്‍ട്ടിയുടെ തോല്‍വിക്കുണ്ടായ പ്രധാനം കാരണം മുന്‍ പിസിസി അധ്യക്ഷനായ സുഭാഷ് ചോപ്ര കണ്ടെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആംആദ്മിക്ക്

ആംആദ്മിക്ക്

ബിജെപിയുടെ വിധ്വേഷ പ്രചരണങ്ങളാണ് ആംആദ്മിക്ക് കൂടുതള്‍ വോട്ട് നേടിക്കൊടുത്തതെന്നാണ് മുന്‍ പിസിസി അധ്യക്ഷനായ സുഭാഷ് ചോപ്രയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്‍റെ എക്കാലത്തേയും ഉറച്ച് വോട്ടുബാങ്കായിരുന്നു ന്യൂനപക്ഷങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ആംആദ്മിക്ക് പിന്തുണ നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് പ്രകാശ് ചോപ്രയുടെ വിശദീകരണം.

രാജിവെച്ചത്

രാജിവെച്ചത്

ബിജെപിയുടെ വിദ്വേശ പ്രസംഗങ്ങള്‍ ജനങ്ങള്‍ക്കിയില്‍ ധ്രുവീകരണം സൃഷ്ടിച്ചു. മുസ്ലിംങ്ങള്‍ക്കിടയിലാണ് ഇത് പ്രധാനമായും ബാധിച്ചത്. ഇതിന്‍റെ ഫലമായി അവര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയെന്നും അദ്ദേഹം പറഞ്ഞ്. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു സുഭാഷ് ചോപ്ര പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

എട്ട്-പത്ത് ദിനങ്ങളില്‍

എട്ട്-പത്ത് ദിനങ്ങളില്‍

ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന എട്ട്-പത്ത് ദിനങ്ങളില്‍ ആംആദ്മിയും ബിജെപിയുടെ നടത്തിയത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പ്രചാരണത്തില്‍ രണ്ട് പാര്‍ട്ടികളും പ്രയോഗിച്ചു.

മുസ്ലിം വോട്ടുകള്‍

മുസ്ലിം വോട്ടുകള്‍

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ മുസ്ലിം വോട്ടുകളെ പൂര്‍ണ്ണമായും ആംആദ്മിക്ക് അനുകൂലമാക്കി മാറ്റി. അവര്‍ ഒന്നടങ്കം ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു. ജനസംഖ്യാപരമായി മുസ്ലിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന 5 മണ്ഡലങ്ങളിലും ആംആദ്മി വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അര്‍ദ്ധമനസ്സോടെ

അര്‍ദ്ധമനസ്സോടെ

ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ അര്‍ദ്ധമനസ്സോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. വോട്ടര്‍മാരുമായി കാര്യമായി ബന്ധപ്പെട്ട് വോട്ടുറപ്പിക്കാന്‍ ആവര്‍ തയ്യാറായില്ലെങ്കിലും പരിശ്രമത്തിന്‍റെ പേരില്‍ അവരെ കൂടുതല്‍ കുറ്റപ്പെടുത്താനില്ലെന്നും ചോപ്ര പറഞ്ഞു.

പ്രചാരണത്തിന് എത്തിയത്

പ്രചാരണത്തിന് എത്തിയത്

പ്രചാരണത്തിന് ഇറങ്ങാന്‍ അല്‍പം വൈകിയെങ്കിലും കോണ്‍ഗ്രസ് പല്ലും നഖവും ഉപയോഗിച്ച് പൊരുതി. ഞങ്ങളുടെ സ്റ്റാര്‍ ക്യാംപയ്ന്‍മാരായിരുന്നു രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വൈകിയാണ് പ്രചാരണത്തിന് എത്തിയത്. തിരഞ്ഞെടുപ്പിന് മൂന്നോ നാലോ ദിവസം മുമ്പാണ് അവര്‍ എത്തിയതെങ്കിലും അത് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

അഴിച്ചു പണി വേണം

അഴിച്ചു പണി വേണം

അതേസമയം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിട്ടുണ്ട്. മത്സരിച്ച 66 സീറ്റില്‍ 63 മണ്ഡലങ്ങളില്‍ കെട്ടിവച്ച കാശ് തിരികെ പിടിക്കാനുള്ള വോട്ടുപോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച ആര്‍ജെഡിക്കും നാലില്‍ മൂന്ന് സീറ്റിലും കെട്ടിവച്ച പണം നഷ്ടമായിരുന്നു.

രണ്ടാമത് പോലും എത്തിയില്ല

രണ്ടാമത് പോലും എത്തിയില്ല

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ 5 നിയമസഭാ മണ്ഡ‍ലങ്ങളില്‍ ഒന്നാമതായിരുന്നു കോണ്‍ഗ്രസ്. 7 ലോക്സഭ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ രണ്ടാമതും കോണ്‍ഗ്രാസായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും രണ്ടാമത് എത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.

പത്ത് ശതമാനം വോട്ട് കിട്ടിയത്

പത്ത് ശതമാനം വോട്ട് കിട്ടിയത്

ആറ് മണ്ഡലത്തില്‍ മാത്രമാണ് പത്ത് ശതമാനത്തിലേറെ വോട്ട് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. ബദര്‍പൂര്‍ മണ്ഡലത്തില്‍ ആയിരത്തില്‍ താഴേയും എഐസിസി ആസ്ഥാനം ചെയ്യുന്ന ന്യൂ ദില്ലി മണ്ഡലത്തില്‍ 3220 വോട്ടുമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 4.26 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ഇത്തവണ ആകെ ലഭിച്ചത്. 2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 9.7 ഉം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത് 22.46 ശതമാനവുമായിരുന്നു.

പ്രാഥമിക നിഗമനം

പ്രാഥമിക നിഗമനം

ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടതാണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക നിഗമനം. പൗരത്വ നിയമത്തിനെതിരായ സമരം ശക്തമായ ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് മൂന്ന് ശതമാനം വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത് എന്നുള്ളതും ശ്രദ്ധേയമാണ്.

85 ശതമാനത്തോളം വോട്ട്

85 ശതമാനത്തോളം വോട്ട്

മുമ്പ് കോണ്‍ഗ്രസ് വിജയിച്ചിരുന്ന ഈ മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാനുള്ള ഖാന്‍ 85 ശതമാനത്തോളം വോട്ട് നേടിയായിരുന്നു വിജയിച്ചത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ തിരിച്ചറിവ് ആം ആദ്മിക്ക് വോട്ടായി മാറുന്നതായിരുന്നു ദില്ലിയില്‍ കണ്ടത്.

ഏറ്റു പറച്ചില്‍

ഏറ്റു പറച്ചില്‍

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും ഇതിന്‍റെ ആക്കം കൂട്ടി. ദില്ലിയിലെ ഗോലിമാരോ പ്രസ്താവന തെറ്റായിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഏറ്റുപറച്ചിലും ശ്രദ്ധേയമാണ് ടൈംസ് നൗ സമിറ്റിലായിരുന്നു ദില്ലിയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള അമിത് ഷായുടെ പ്രതികരണം.

ബിജെപിക്ക് ഒരു സീറ്റും കൂടുതല്‍ നല്‍കില്ല; സ്വരം കടുപ്പിച്ച് സഖ്യകക്ഷി, മതേതരത്വം സംരക്ഷിക്കണം

പ്രണയത്തിന്‍റെ ചുവപ്പല്ല, ഇത് രക്തത്തിന്‍റെ കട്ട ചുവപ്പ്; പ്രണയദിന കൂട്ടക്കൊലയുടെ ചരിത്രം അറിയാം

English summary
congress chief subhash chopra say about delhi result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X