കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയം; 'ഞാൻ പറഞ്ഞത് ശരിയെന്ന് തെളിയിക്കപ്പെട്ടു', പ്രതികരണവുമായി സുബ്രഹ്മണ്യൻ സ്വാമി!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദ്ധവി ഒറ്റയടിക്ക് റദ്ദാക്കിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്. രാജ്യസഭയില്‍ ബില്ലവതരിപ്പിക്കാനായി എഴുന്നേറ്റ അമിത് ഷാ 'എല്ലാ ബില്ലുകളും കശ്മീരിനെക്കുറിച്ചുള്ളതാണ്’ എന്നു പറഞ്ഞാണ് ബില്‍ അവതരിപ്പിച്ചത്.

<strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!</strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!

പ്രതിപക്ഷപ്രതിഷേധത്തിനിടെ താന്‍ എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെയാണ് അദ്ദേഹം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ പ്രതികരണവുമായി ബിജെപി നേചതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി പ്രതികരണവുമായി രംഗത്തെത്തി.

Subrahmanian Swamy

താൻ നേരത്തെ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അർട്ടിക്കിൾ 370 നിർത്തലാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമില്ല. രാഷ്ട്രപതി അറിയിച്ച കാര്യങ്ങൾ പ്രമേയത്തിലൂടെ അമിത് ഷാ പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 ഇല്ലാതായെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെയാണ്.

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

English summary
Subrahmanian Swamy's comment about Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X