കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2‍ജി സ്പെക്ട്രം കേസ്; വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീലിന് പോകണമെന്ന് സുബ്രഹ്മണ്യ സ്വാമി

  • By Desk
Google Oneindia Malayalam News

ദില്ലി: 2ജി സ്പെക്ട്രം കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ബിജെപി നേതാവ് സുഭ്രഹ്മണ്യ സ്വാമി രംഗത്ത്. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതി നടപടിക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി അപ്പീലിന് പോകണമെന്ന് സുഭ്രഹ്മണ്യ സ്വാമി ട്വീറ്ററിലൂടെ അഭിപ്രായപ്പെട്ടു. 2ജി സ്പെക്ട്രം അഴിമതി കേസ് വിവാദമാക്കിയത് നാരായണ സ്വാമി യായിരുന്നു.

മുന്‍ കേന്ദ്ര ടെലിക്കോം മന്ത്രി എ രാജയും ഡിഎംകെ നേതാവ് കനിമൊഴിയും ഉള്‍പ്പടെ 19 പ്രതികള്‍ ഉള്‍പ്പെട്ടതാണ് 2ജി അഴിമതി കേസ്. പ്രതികളെ കുറ്റവിമുക്തരാക്കി ദില്ലിയിലെ പ്രത്യേക കോടതി വിധി വന്നതിനു പിന്നാലെയാണ് സ്വാമി തന്‍റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍‌ക്കാരിന്‍രെ പ്രതിബന്ധത തെളിയിക്കാന്‍ അടിയന്തരമായി ഹൈക്കോടതിയില്‍ അപ്പീലിന് പോകണമെന്നും സ്വാമി പറഞ്ഞു.

subramanian swamy

2010 ലാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസ് പുറത്ത് വരുന്നത്. സിഎജിയുടെ കംപ്‌ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് 2സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. 2ജി സ്പെക്ട്രം വിന്യസിച്ചതുമായി ബന്ധപ്പെടട് സര്‍ക്കാരിന് 1.76ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എജി വിനോദ് റായിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

English summary
Bjp leader Subramanian swami tweeted the Government must immediately file an appeal against 2g spectrum case verdict. Moments after a Special Court exonerated all 19 accused, including former telecom minister A Raja and DMK leader Kanimozhi in spectrum spam case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X