• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയാൻ കാരണം അശുദ്ധിയല്ല; 'ശാസ്ത്രം'... ഗർഭധാരണത്തെപോലും ബാധിക്കും!!

cmsvideo
  സ്ത്രീകളുടെ അശുദ്ധിയല്ല പ്രശ്നം! | Oneindia Malayalam

  ദില്ലി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വഗതം ചെയ്തവരാണ് കേന്ദ്ര ബിജെപി നേതൃത്വം. എന്നാൽ വിധി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തോട് വിധി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി കേരള ഘടകം. കൂടെ കൂട്ടിന് കോൺഗ്രസുമുണ്ട്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നത് എതിർത്തുകൊണ്ട് നേരത്തെ രംഗത്ത് വന്ന വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.

  വെള്ളിയാഴ്ച ശബരിമലയിൽ നടന്നത് കലാപത്തിനുള്ള നീക്കം? ഗൂഢാലോചന നടന്നതായി സംശയം...

  എന്നാൽ കേരളത്തിൽ ശബരിമല വിഷയത്തിലുള്ള പ്രതിഷേധം രൂക്ഷമായതോടെ മറുകണ്ടം ചാടിയിരിക്കുകയാണ് അദ്ദേഹം. സ്ത്രീകൾ ശബരിമലയിൽ കയറരുത് എന്ന് പറയാൻ കാരണം അശുദ്ധിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ക്ഷേത്രങ്ങളിൽ നിന്നുണ്ടാകുന്ന എതിർ ഗുരുത്വാകർഷണം സ്ത്രീകളുടെ ഗർഭഗാരണത്തെ ബാധിക്കും. അതുകൊണ്ടാണ് സ്ത്രീകളെ തടയുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

  കാന്തിക വലയം

  കാന്തിക വലയം

  ക്ഷേത്രങ്ങളിൽ നിന്നുണ്ടാകുന്ന കാന്തിക വലയം സ്ത്രീകളുടെ ഗർഭധാരണത്തെ ബാധിക്കും, സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്ന് പറയുന്നത്. ഇത് വ്യക്തമായാൽ ശബരിമലയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിൽ നിന്ന് സ്ത്രീകൾ പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരേ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമെന്നായിരുന്നു ഇത് മുന്നേ അദ്ദേഹം പറഞ്ഞിരുന്നത്.

  മറുകണ്ടം ചാടി

  മറുകണ്ടം ചാടി

  പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്ത് സൈനികനിയമം പ്രഖ്യാപിക്കണം. വിധി നടപ്പാക്കാൻ സൈന്യത്തിന്റെ സഹായം ആവശ്യമെങ്കിൽ കേന്ദ്രത്തോട് കേരളം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീപ്രവേശത്തെ എതിർക്കുന്ന കേരളത്തിലെ ബിജെപി പ്രവർത്തകരുടെ നിലപാടല്ല പാർട്ടിക്കെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മല ചവിട്ടാൻ ആരും സ്ത്രീകളെ നിർബന്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ പോകരുതെന്നു പറയാനും ആർക്കുമാവില്ലെന്നും പറഞ്ഞിരുന്നു.

  ബിജെപി നേരിട്ട് ഇടപെടുന്നില്ല

  ആർഎസ്എസ് നിലപാട് മയപ്പെടുത്തിയിട്ടില്ല. എല്ലാവരുമായി ചർച്ച നടത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. ഇത് രാഷ്ട്രീയ വിഷയമാകാൻ പാടില്ല. രാമക്ഷേത്ര വിഷയത്തിൽ പോലും ബിജെപി നേരിട്ട് ഇടപെടുന്നില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. മതങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമാണെങ്കിലും സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണണം. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആർക്കറിയാം എന്നൊക്കെയായിരുന്നു സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നത്.

  സ്ത്രീകൾ തിരിച്ചിറങ്ങി

  സ്ത്രീകൾ തിരിച്ചിറങ്ങി

  അതേസമയം വെള്ളിയാഴ്ച മലകയറാൻ ശ്രമിച്ച രഹ്നയും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ സുരേന്ദ്രൻ അത് നിഷേധിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയായ കവിതയും, മലയാളിയായ രഹന ഫാത്തിമയുമാണ് മലകയറിയത്. നടപ്പന്തലിലെ ഭക്തരുടെ പ്രതിഷേധം കാരണം അവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

  തെറ്റായ പ്രചാരണം

  തെറ്റായ പ്രചാരണം

  തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളം സ്വദേശി രഹന ഫാത്തിമ ശബരിമലയിലേക്ക് പോകാനൊരുങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്

  കിസ് ഓഫ് ലവ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ പറഞ്ഞിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്കു നേരിട്ടറിയാമെന്നും രശ്മി പറഞ്ഞിരുന്നു.

  രശ്മി പറയുന്നത്...

  രശ്മി പറയുന്നത്...

  രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ. സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം ടിവി വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐജി ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം. എന്നാണ് രശ്മി പറയുന്നത്.

  കലാപത്തിനുള്ള ശ്രമം

  അതേസമയം ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വലിയ കലാപത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നവരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

  രക്തച്ചൊരിച്ചിലുണ്ടായേനെ...

  രക്തച്ചൊരിച്ചിലുണ്ടായേനെ...

  വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.

  പാർട്ടിയുടെ നിലപാടല്ല...

  പാർട്ടിയുടെ നിലപാടല്ല...

  എന്നാൽ പിന്നീട് കടംകപള്ളിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണവ്‍ രംഗത്തെത്തി. ആക്റ്റിവിസ്റ്റുകള്‍ ശബരിമലയില്‍ പോകരുത് എന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോടിയേരി വ്യക്തമാക്കി. വിശ്വാസിയാണെങ്കില്‍ ആക്റ്റിവിസ്റ്റിനും പോകാമെന്നും പ്രതിഷേധിക്കാനാണ് ശബരിമലയില്‍ പോകുന്നതെങ്കില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

  കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്

  കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്

  കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ കടകംപള്ളി നിലപാട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ കയറണം എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും കോടിയേരി വീണ്ടും പറഞ്ഞു. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് ജനം തിരിച്ചറിയണമെന്നും ശബരിമല സഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.

  English summary
  Subramanian Swamy about Sabarimala protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more