കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!

Google Oneindia Malayalam News

ദില്ലി: ബിജെപിക്കുളളില്‍ പുതിയ യുദ്ധത്തിന് തുടക്കമിട്ട് പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി. ബിജെപിയുടെ ഐടി സെല്‍ തലവനായ അമിത് മാളവ്യയ്ക്ക് എതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. അമിത് മാളവ്യ തനിക്കെതിരെ ട്വിറ്ററില്‍ വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Subramanian Swamy Accuses Amit Malavya Of Campaigning Against Him | Oneindia Malayalam

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!

ബിജെപി ഐടി സെല്‍ തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ തുറന്നടിച്ചു. തന്നെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന് വേണ്ടി ഐടി സെല്ലിലെ ചിലര്‍ വ്യാജ ഐഡികളില്‍ ട്വീറ്റുകള്‍ പ്രചരിപ്പിക്കുകയാണ് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. തെമ്മാടികളായ ബിജെപി ഐടി സെല്ലിലെ ആളുകളുടെ പ്രവര്‍ത്തികള്‍ക്ക് ബിജെപി ഉത്തരവാദിയല്ല എന്നത് പോലെ തന്നെ, തന്റെ അണികള്‍ തിരിച്ചും വ്യക്തികേന്ദ്രീകൃതമായി ആക്രമണങ്ങള്‍ നടത്തിയാല്‍ താന്‍ അതിന് ഉത്തരവാദി ആയിരിക്കുകയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

bjp

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന് മറുപടിയായി ഒരാള്‍ അത്തരക്കാരെ അവഗണിക്കൂ എന്ന് കമന്റിട്ടതിനും അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. താന്‍ അവരെ അവഗണിക്കുക തന്നെയാണ്. എന്നാല്‍ ബിജെപി അവരെ പുറത്താക്കണം. മാളവ്യ എന്നൊരു കഥാപാത്രം അഴുക്ക് കൊണ്ട് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. മര്യാദാ പുരുഷോത്തമന്റെ പാര്‍ട്ടിയാണ് ബിജെപി. അല്ലാതെ രാവണന്റെയോ ദുശ്ശാസ്സനന്റെയോ അല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

മോദി സര്‍ക്കാരിനെ താന്‍ താഴെ ഇറക്കുമെന്ന് പറയുന്നതും അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരെ സംസാരിക്കുന്നതുമായ നിരവധി വീഡിയോകളാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. അത്തരമൊരു വീഡിയോ പങ്കുവെച്ച ആള്‍ നുണയനാണെന്നും ട്വിറ്റര്‍ ഇത്തരക്കാരെ ശ്രദ്ധിക്കണം എന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലും ഏറ്റവും ഒടുവില്‍ കൊവിഡ് കാലത്ത് ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ചും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് സ്വാമി പലതവണ രംഗത്ത് വന്നിട്ടുളളതാണ്.

'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ

പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!

മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്

English summary
Subramanian Swamy accuses Amit Malavya of campaigning against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X