കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമിയുടെ 'റിപ്പബ്ലിക്കി'ന് തുടക്കത്തിലേ കല്ലുകടി!ചാനലിനെതിരെ സുബ്രഹ്മണ്യം സ്വാമി രംഗത്ത്

ചാനലിന് റിപ്പബ്ലിക്ക് എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമി ആരംഭിക്കുന്ന പുതിയ ചാനലിനെതിരെ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ചാനലിന് റിപ്പബ്ലിക്ക് എന്ന പേര് ഉപയോഗിക്കുന്നത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്.

ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950ലെ നിയമം ചൂണ്ടിക്കാണിച്ചാണ് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അര്‍ണബ് ഗോസ്വാമി പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ചാനലിന്റെ പേരിനെ ചൊല്ലി പുതിയ തര്‍ക്കം ഉടലെടുത്തതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകുമെന്ന് തീര്‍ച്ചയാണ്. അര്‍ണബ് ഗോസ്വാമിയും ഭാര്യയും ഡയറക്ടര്‍മാരായുള്ള എആര്‍ജി ഔട്ട്‌ലൈനര്‍ മീഡിയ എന്ന കമ്പനിയുടെ ഭാഗമായാണ് പുതിയ ചാനലായ റിപ്പബ്ലിക്ക് ആരംഭിക്കുന്നത്.

റിപ്പബ്ലിക്ക് എന്ന പേര് ഉപയോഗിക്കരുത്...

റിപ്പബ്ലിക്ക് എന്ന പേര് ഉപയോഗിക്കരുത്...

അര്‍ണബ് ഗോസ്വാമിയുടെ ചാനലിന് റിപ്പബ്ലിക്ക് എന്ന പേര് ഉപോഗിക്കുന്നതിനെതിരെയാണ് രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി...

കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി...

ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950ലെ നിയമം ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യം സ്വാമി കത്ത് നല്‍കിയിരിക്കുന്നത്.

പ്രതികരിച്ചില്ല...

പ്രതികരിച്ചില്ല...

പുതിയ ചാനലിനെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അര്‍ണബും ഭാര്യയും...

അര്‍ണബും ഭാര്യയും...

അര്‍ണബ് ഗോസ്വാമിയും ഭാര്യയും ഡയറക്ടര്‍മാരായുള്ള എആര്‍ജി ഔട്ട്‌ലൈനര്‍ മീഡിയ എന്ന കമ്പനിയുടെ ഭാഗമായാണ് റിപ്പബ്ലിക്ക് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഏഷ്യാനെറ്റ് ചെയര്‍മാനും നിക്ഷേപം...

ഏഷ്യാനെറ്റ് ചെയര്‍മാനും നിക്ഷേപം...

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ബിജെപിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറും റിപ്പബ്ലിക്ക് ചാനലില്‍ മുതല്‍മുടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഒന്നാം നമ്പര്‍ ചാനലാകാന്‍...

ഒന്നാം നമ്പര്‍ ചാനലാകാന്‍...

ടൈംസ് നൗവില്‍ നിന്ന് രാജിവെച്ച ശേഷം അര്‍ണബ് ഗോസ്വാമി ആരംഭിക്കുന്ന റിപ്പബ്ലിക്ക് ചാനല്‍ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് രാജ്യത്തെ ഒന്നാം നമ്പര്‍ ചാനലായി മാറാനാണ് ലക്ഷ്യമിടുന്നത്.

മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകരും?

മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകരും?

പുതുതായി ആരംഭിക്കുന്ന റിപ്പബ്ലിക്ക് ചാനല്‍, മലയാള വാര്‍ത്താ ചാനലുകളിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും റാഞ്ചാന്‍ ലക്ഷ്യമിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

പ്രമുഖ കമ്പനികള്‍ക്ക് നിക്ഷേപം...

പ്രമുഖ കമ്പനികള്‍ക്ക് നിക്ഷേപം...

ഏഷ്യാനെറ്റിന് പുറമേ, എസ്എആര്‍ജി മീഡിയ മീഡിയ ഹോള്‍ഡിംങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കും അര്‍ണബ് ഗോസ്വാമിയുടെ പുതിയ സംരഭത്തില്‍ നിക്ഷേപമുണ്ട്.

English summary
As the time closes in on the launch of Arnab Goswami's "Republic", controversial BJP leader wrote to the government asking for a removal of the name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X