ആ മണ്ടനെ കെട്ടിപിടിക്കാന്‍ അനുവദിക്കേണ്ടായിരുന്നു; ഇങ്ങനെയാണ് വിഷം കുത്തിവെക്കുന്നതെന്ന് സ്വാമി
ദില്ലി: ഇന്നലെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. രാഹുലിന്റെ നടപടിയെ വിമര്‍ശിച്ചു അനുകൂലിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ബിജെപിക്കും മോദിക്കുമെതിരെ രൂക്ഷമായി വിമര്‍ശനങ്ങളായിരുന്നു രാഹുല്‍ഗാന്ധി നടത്തിയത്. പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തില്‍ ഇരിക്കാതെ രാഹുല്‍ ഗാന്ധി മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. രാഹുലിന്റെ ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.

ഇടപെടല്‍
രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ ഇടപെടല്‍ കൗതുകത്തോടെയായിരുന്നു സഭ കണ്ടത്. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ വ്യക്തപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്കാരണമാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു രാഹുല്‍ മോദിയുടെ അരികില്‍ എത്തി കെട്ടിപ്പിടിച്ചത്.

സ്പീക്കര്‍ രംഗത്ത്
രാഹുലിന്റെ നീക്കങ്ങല്‍ സഭയില്‍ അപ്പോള്‍ ചിരിപടര്‍ത്തിയെങ്കിലും വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഇടപെടലിനെതിരെ ലോക്സഭ സ്പീക്കര്‍ രംഗത്ത് വന്നിരുന്നു.

കെട്ടിപ്പിട്ടിച്ചത്
രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിട്ടിച്ചത് ശരിയായില്ല.സഭ കീഴ് വഴക്കങ്ങളേയും പ്രധാനമന്ത്രി പദത്തേയും രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. രാഹുലിന്റേത് ചിപ്കോ സമരമായിരുന്നെന്നാണ് രാജ്നാഥ് സിങ്ങ് പ്രതികരിച്ചത്.

പ്രധാനമന്ത്രിയും
രാഹുലിന്റെ രീതിയെ പരോക്ഷമായി പ്രധാനമന്ത്രിയും വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാന്‍ തിടുക്കമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. ഈ സീറ്റില്‍ ജനങ്ങളാണ് തന്നെ ഇരുത്തിയതെന്നും മോദി ഇന്നലെ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്വാമി
ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ആ മണ്ടന്‍ കെട്ടിപിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ല. റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നത് എന്നാണ് സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

വൈദ്യപരിശോധന
മോദി അടിയന്തരമായി വൈദ്യപരിശോധന നടത്തണം. സുനന്ദപുഷ്കറിന്റെ കൈയില്‍ കാണപ്പെട്ടതുപോലുള്ള വല്ല സൂക്ഷമമായ ദ്വാരവും എന്ന് നോക്കണം എന്നും സുബ്രഹ്മണ്യന് സ്വമി കൂട്ടിച്ചേര്‍ത്തു.
|
ട്വീറ്റ്
സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications