കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മണ്ടനെ കെട്ടിപിടിക്കാന്‍ അനുവദിക്കേണ്ടായിരുന്നു; ഇങ്ങനെയാണ് വിഷം കുത്തിവെക്കുന്നതെന്ന് സ്വാമി

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്നലെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. രാഹുലിന്റെ നടപടിയെ വിമര്‍ശിച്ചു അനുകൂലിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ബിജെപിക്കും മോദിക്കുമെതിരെ രൂക്ഷമായി വിമര്‍ശനങ്ങളായിരുന്നു രാഹുല്‍ഗാന്ധി നടത്തിയത്. പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തില്‍ ഇരിക്കാതെ രാഹുല്‍ ഗാന്ധി മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. രാഹുലിന്റെ ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

ഇടപെടല്‍

ഇടപെടല്‍

രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ ഇടപെടല്‍ കൗതുകത്തോടെയായിരുന്നു സഭ കണ്ടത്. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ വ്യക്തപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരണമാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു രാഹുല്‍ മോദിയുടെ അരികില്‍ എത്തി കെട്ടിപ്പിടിച്ചത്.

സ്പീക്കര്‍ രംഗത്ത്

സ്പീക്കര്‍ രംഗത്ത്

രാഹുലിന്റെ നീക്കങ്ങല്‍ സഭയില്‍ അപ്പോള്‍ ചിരിപടര്‍ത്തിയെങ്കിലും വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഇടപെടലിനെതിരെ ലോക്സഭ സ്പീക്കര്‍ രംഗത്ത് വന്നിരുന്നു.

കെട്ടിപ്പിട്ടിച്ചത്

കെട്ടിപ്പിട്ടിച്ചത്

രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിട്ടിച്ചത് ശരിയായില്ല.സഭ കീഴ് വഴക്കങ്ങളേയും പ്രധാനമന്ത്രി പദത്തേയും രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. രാഹുലിന്റേത് ചിപ്കോ സമരമായിരുന്നെന്നാണ് രാജ്നാഥ് സിങ്ങ് പ്രതികരിച്ചത്.

പ്രധാനമന്ത്രിയും

പ്രധാനമന്ത്രിയും

രാഹുലിന്റെ രീതിയെ പരോക്ഷമായി പ്രധാനമന്ത്രിയും വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാന്‍ തിടുക്കമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. ഈ സീറ്റില്‍ ജനങ്ങളാണ് തന്നെ ഇരുത്തിയതെന്നും മോദി ഇന്നലെ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്വാമി

സ്വാമി

ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ആ മണ്ടന്‍ കെട്ടിപിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ല. റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നത് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

വൈദ്യപരിശോധന

വൈദ്യപരിശോധന

മോദി അടിയന്തരമായി വൈദ്യപരിശോധന നടത്തണം. സുനന്ദപുഷ്‌കറിന്റെ കൈയില്‍ കാണപ്പെട്ടതുപോലുള്ള വല്ല സൂക്ഷമമായ ദ്വാരവും എന്ന് നോക്കണം എന്നും സുബ്രഹ്മണ്യന്‍ സ്വമി കൂട്ടിച്ചേര്‍ത്തു.

ട്വീറ്റ്

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

English summary
subramanian swamy against rahul ghandi hug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X