ശശി തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇത്രയേറെ തെളിവുകള്‍ ഉണ്ടായിട്ടും മുന്‍കേന്ദ്രമന്ത്രി ശശി തരൂരിനെ കസ്റ്റഡിയില്‍ എടുക്കാത്തത് എന്താണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുനന്ദയുടെ കാര്യത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ പറയുന്നതു മുഴുവന്‍ നുണയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
പലതും മറച്ചു വയ്ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും, എത്രയും പെട്ടെന്ന് തരൂരിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സുനന്ദയുടെ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു. പല കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദയുടെ ശരീരത്തില്‍ പ്രവേശിച്ചത് റഷ്യന്‍ വിഷമായ പൊളോണിയം ആണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി മുന്‍പ് പറഞ്ഞിരുന്നു. സുനന്ദയുടെ മരണത്തില്‍ വിദേശ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. അധോലോക സംഘങ്ങളാണ് കൊലപാതകത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കൊലപാതകകുറ്റത്തിന് എഫ്‌ഐആറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ദില്ലി പോലീസിന്റെ നടപടിയില്‍ സന്തോഷമുണ്ട്. പോലീസ് സമഗ്രമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലിലെ സിസിടിവി എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല എന്നതും പോലീസ് അന്വേഷിക്കേണ്ടതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.












Click it and Unblock the Notifications