കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമ്മല സീതാരാമനെതിരെ പടയൊരുക്കം; അടുത്ത ചാൻസ് സുബ്രഹ്മണ്യൻ സ്വാമിക്ക്?

Google Oneindia Malayalam News

ദില്ലി: രാജ്യസഭ എംപി സുബ്രഹ്മണ്യ സ്വാമി ഒരിക്കലും രാജ്യത്തിന്റെ ധനകാര്യമന്ത്രാലയത്തിന്റഎ തലവനാകണമെന്ന കാര്യം മോദി സർക്കാരിൽ നിന്ന് മറച്ചുവെച്ചിട്ടില്ല. ഒന്നാം മോദി സർക്കാർ കാലത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റിലി ആരോഗ്യ പ്രശ്നം പറഞ്ഞ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് പറഞ്ഞപ്പോൾ അടുത്ത സാധ്യത തെളിഞ്ഞത് സുബ്രഹ്മണ്യൻ സ്വാമിക്കായിരുന്നു.

<strong>രക്തത്തിൽ മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം വെങ്കിട്ടരാമൻ മരുന്ന് കഴിച്ചു? എസി ഡീലക്സ് റൂം, ടിവി, ഫോൺ, ആശുപത്രിയിൽ സുഖവാസം... </strong>രക്തത്തിൽ മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം വെങ്കിട്ടരാമൻ മരുന്ന് കഴിച്ചു? എസി ഡീലക്സ് റൂം, ടിവി, ഫോൺ, ആശുപത്രിയിൽ സുഖവാസം...

എന്നാൽ സുബ്രഹ്മണ്യൻ സ്വാമിയുടെ അനുയായികളെ നിരാശരാക്കി മോദി സർക്കാർ അരുൺ ജെയ്റ്റ്ലിയുടെ പിൻഗാമിയായി നിയമിച്ചത് നിർമ്മല സീതാരാമനെ ആയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മന്ദഗതിയിലാണ് നീങ്ങുന്നത്. എന്നാൽ ഇതിന് ധാരാളം പോം വഴികൾ സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വന്നു.

Nirmala Sitaraman and Subrahmanian Swamy

ധനമന്ത്രിയാവാന്‍ ബിജെപിയില്‍ പറ്റിയയാള്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഒരുപാട് പേര് എന്നോട് പറഞ്ഞിട്ടുണ്ട്. ബിജെപിയിലെ തന്നെ വലിയൊരു വിഭാഗം അങ്ങനെ ചിന്തിക്കുന്നുണ്ട്. ജനങ്ങളുടെ ആഗ്രഹം മനസിലാക്കി മുന്നോട്ടുപോകാന്‍ ബിജെപിക്ക് എന്താണ് തടസം എന്നാണ് കോൺഗ്രസ് എംപി അഭിഷേക് സിങ്വി പറഞ്ഞത്. നിര്‍മ്മലാ സീതാരാമനെ ധനമന്ത്രിയാക്കിയതില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും സിങ്‌വി അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെല്ലപ്പോക്കിലാണെന്ന് കഴിഞ്ഞദിവസം നിതി അയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അമിതാബ് കാന്ത് പറഞ്ഞതിനു പിന്നാലെ നിര്‍മ്മലാ സീതാരാമനെതിരെ വിമര്‍ശനം പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. മോദി സര്‍ക്കാറിന്റെ കാലത്ത് സാമ്പത്തിക രംഗത്ത് ഒട്ടനവധി പരിഷ്‌കാരങ്ങള്‍ ഒരുമിച്ച് കൊണ്ടുവന്നതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്നും കാന്ത് പറഞ്ഞിരുന്നു.

English summary
Subramanian Swamy gets support from rivals to replace Nirmala Sitharaman as Finance Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X