സുബ്രഹ്മണ്യന് സ്വാമിയുടെ കാറിന് നേരെ ആക്രമണം, ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞു
കാണ്‍പൂര്‍: മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ കാറിന് നേരെ ആക്രമണം. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ സുബ്രഹ്മണ്യന് സ്വാമിയുടെ കാര്‍ ആക്രമിച്ചത്. അക്രമികള്‍ സ്വാമിയുടെ കാറിന് നേരെ ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞു.
വി എസ് എസ് ഡി കോളജില്‍ ഭീകരവാദത്തിനെതിരായ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സുബ്രഹ്മണ്യന് സ്വാമി കാണ്‍പൂരിലെത്തിയത്. സുബ്രഹ്മണ്യന് സ്വാമിയെ കാണ്‍പൂരില്‍ പ്രക്ഷോഭകര്‍ സ്വീകരിച്ചത് കറുത്ത മഷിയും കരിങ്കൊടിയുമായിട്ടാണ്. സുബ്രഹ്മണ്യന് സ്വാമിയുടെ കാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ലാത്തിവീശുകയും ഉണ്ടായി.
ലാത്തിച്ചാര്‍ജില്‍ ഒരുപാട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഹര് പ്രകാശ് അഗ്നിഹോത്രി, അബ്ദുള്‍ മന്ന, അമോദ് ത്രിപാഠി തുടങ്ങിയ പ്രമുഖരും ഉണ്ട്. മാള്‍ റോഡിലെ നരോന ക്രോസിങിലായിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റവരെ നോര്‍ത്ത് സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.