കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തുന്നു'; ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി, ബിജെപി ഞെട്ടലില്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ച് ബി ജെ പിയുടെ മുന്‍ രാജ്യസഭാ എം പിയും മുതിര്‍ന്ന നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി. നരേന്ദ്ര മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ ലഡാക്കില്‍ ചൈനക്കാരുടെ മുന്നില്‍ ഇഴഞ്ഞു നീങ്ങി എന്ന് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോദി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ ഭരണത്തില്‍ ലഡാക്കില്‍ ചൈനക്കാരുടെ മുന്നില്‍ ഇഴഞ്ഞു നീങ്ങി. റഷ്യക്കാരുടെ മുന്നില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്കാരുടെ മുന്നില്‍ മുട്ടുകുത്തി, ഭാരതമാതാവിന് ലജ്ജിച്ചു തല ചായ്‌ക്കേണ്ടി വന്നു. ചെറിയ രാജ്യമായ ഖത്തറിനുമുമ്പില്‍ പോലും നമ്മള്‍ സാഷ്ടാംഗം പ്രണമിച്ചു.അത് നമ്മുടെ വിദേശനയത്തിന്റെ അപചയമായിരുന്നു, എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.

vffvf

നൂപുര്‍ ശര്‍മ്മയെ ഖത്തറിലെ ഇന്ത്യന്‍ എംബസി ഛിദ്ര ശക്തി എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബി ജെ പി വക്താക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഖത്തര്‍ രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

ഇതിന് മറുപടിയായി, മതപരമായ ബഹുസ്വരത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി വിശദീകരണം നല്‍കിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ രണ്ട് ബി ജെ പി വക്താക്കളെയും വിശേഷിപ്പിച്ചത് ഛിദ്ര ശക്തികള്‍ എന്നായിരുന്നു.

ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍

ഇതിനെതിരെ ആയിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. പാര്‍ട്ടി വക്താവായിരിക്കുമ്പോഴും നൂപുര്‍ ഛിദ്രശക്തിയാണ് എന്നായിരുന്നു ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് സ്വാമി ട്വീറ്റ് ചെയ്തത്. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം ജയശങ്കറിനോട് ചോദിച്ചിരുന്നു. ഖത്തറിലെ അംബാസഡര്‍ക്ക് ആരാണ് ഈ പ്രസ്താവന നല്‍കിയത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ ഗള്‍ഫ് - അറബ് രാജ്യങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ക്ക് പരിഹസിക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ നടന്ന ഒരു ടി വി ചര്‍ച്ചയില്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മ പറഞ്ഞത്.

വെങ്കയ്യ നായിഡുവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍; കാരണം പ്രവാചക നിന്ദ?വെങ്കയ്യ നായിഡുവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍; കാരണം പ്രവാചക നിന്ദ?

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള അവരുടെ പരാമര്‍ശവും വിവാദമായിരുന്നു. ഇതിനിടെ, ഡല്‍ഹി ബി ജെ പിയുടെ മീഡിയ ഇന്‍ചാര്‍ജായി സേവനമനുഷ്ഠിച്ച നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബി ജെ പി നൂപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

English summary
Subramanian Swamy lashes out Narendra Modi governments foreign policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X