Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വിമതന്‍... സുബ്രഹ്മണ്യം സ്വാമി ബിജെപിയ്ക്കിട്ട് പണിയുമോ?

ദില്ലി: ബിജെപിക്കാരേക്കാളും വലിയ ബിജെപിക്കാരനായിട്ടായിരുന്നു സുബ്രഹ്മണ്യം സ്വാമി ബിജെപിയില്‍ എത്തുന്നത്. എത്തിയതിന് ശേഷവും അദ്ദേഹം നരേന്ദ്ര മോദിയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് പോന്നിരുന്നു.

ജനതാ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചാണ് സ്വാമി ബിജെപിയില്‍ എത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലോ സര്‍ക്കാരിലോ വലിയ സ്ഥാനം ഒന്നും കിട്ടിയതും ഇല്ല. സ്ഥിരമായി ഫേസ്ബുക്കിലും ട്വിറ്ററിലും മോദിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും വേണ്ടി രംഗത്ത് വന്ന സ്വാമി ഏറെ പഴി കേള്‍ക്കുകയും ചെയ്തു.

Subramanian Swamy

എന്നാല്‍ ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയ്ക്ക് കാര്യങ്ങളുടെ പോക്കില്‍ അല്‍പം പന്തികേട് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള മോദിയുടെ തീരുമാനത്തിനെതിരെ സ്വാമി പരസ്യമായാണ് രംഗത്ത് വന്നത്.

ഇതുകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടകള്‍ ഒന്നും നടപ്പാക്കുന്നില്ലെന്നാണ് ഇപ്പോള്‍ സ്വാമിയുടെ ആക്ഷേപം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദഹം.

Subramanian Swamy1

ഹിന്ദു അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗം വിളിക്കണം എന്നാണ് സ്വാമിയുടെ ആവശ്യം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കള്‍, ദേശീയ തലത്തില്‍ ഗോവധ നിരോധനം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയവയാണ് സ്വാമിയുടെ പട്ടികയിലെ പ്രധാന ആവശ്യങ്ങള്‍.

എന്നാല്‍ മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് സ്വാമിയോട് അത്ര താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെയാണ് സ്വാമിയുടെ മന്ത്രിസഭ പ്രവേശനം വൈകുന്നതെന്നും വാര്‍ത്തകളുണ്ട്.

അടുത്ത കാലത്ത് സുബ്രഹ്മണ്യം സ്വാമി രൂപീകരിച്ച സംഘടനയാണ് വിരാട് ഹിന്ദുസ്ഥാന്‍ സംഘം. ഈ സംഘടനയുടെ പ്രവര്‍ത്തനം ഇനി ബിജെപിയ്‌ക്കെതിരാകുമോ എന്നാണ് ഒരു വിഭാഗം ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ബിജെപിയില്‍ പുതിയ വിമത ശബ്ദമാകും സ്വാമിയുടേത്. അതിനെ മോദിയും അമിത് ഷായും എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+