കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിക്കൊപ്പം സുബ്രഹ്മണ്യന്‍ സ്വാമിയും സിദ്ദുവും മേരി കോമും രാജ്യസഭയിലേക്ക്...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ മലയാളി സിനിമാതാരം സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ നോമിനേഷന്‍ പ്രസിഡണ്ട് പ്രണബ് മുഖര്‍ജി അംഗീകരിക്കുകയും ചെയ്തു. സുരേഷ് ഗോപിക്കൊപ്പം ബി ജെ പി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമി, നവ്‌ജ്യോത് സിംഗ് സിദ്ദു, സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര ജാദവ് എന്നിവരും രാജ്യസഭാംഗങ്ങളാകും.

ബോക്‌സിംഹ് ഇതിഹാസം മേരി കോം, മാധ്യമപ്രവര്‍ത്തകനായ സ്വപന്‍ദാസ് ഗുപ്ത എന്നിവരും രാജ്യസഭയുടെ ഭാഗമാകും. 12 പേരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുളളത്. നിലവില്‍ അഞ്ച് പേരാണ് ഈ വിഭാഗത്തില്‍ സംഭാംഗങ്ങളായിട്ടുള്ളത്. സിനിമാതാരം രേഖ, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, അഭിഭാഷകനായ കെ ടി എസ് തുള്‍സി, അനു ആഗ, കെ പരാശരന്‍ എന്നിവരാണ് ഇത്. പുതുതായി എം പിയാകുന്നവര്‍ ഇവരാണ്..

സുരേഷ് ഗോപി

സുരേഷ് ഗോപി

കേരളത്തില്‍ നിന്നുള്ള ഏക നോമിനേറ്റഡ് എം പിയാണ് സിനിമാ താരം സുരേഷ് ഗോപി. കേരളത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് 56 കാരനായ സുരേഷ് ഗോപി രാജ്യസഭയില്‍ എത്തുന്നത്. സമീപകാലത്താണ് സുരേഷ് ഗോപി ബി ജെ പിക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയത്.

മേരി കോം

മേരി കോം

ബോക്‌സിങ് ഇതിഹാസം എന്ന് വേണം 33 കാരിയായ മേരി കോമിനെ വിളിക്കാന്‍. 5 തവണയാണ് മേരി കോം ലോക ബോക്‌സിംഗ് കിരിടം നേടിയിട്ടുള്ളത്.

സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ജനതാ പാര്‍ട്ടി ഉപേക്ഷിച്ച് ബി ജെ പിയില്‍ ചേര്‍ന്ന് സീനിയര്‍ നേതാവ്. പക്ഷേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല. മന്ത്രിയാകുമെന്ന് കരുതി. മന്ത്രിയായില്ല. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു സ്വാമി.

നവ്‌ജ്യോത് സിംഗ് സിദ്ദു

നവ്‌ജ്യോത് സിംഗ് സിദ്ദു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. അമൃത്സറില്‍ നിന്നും രണ്ട് വട്ടം ബി ജെ പി ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. ഇത്തവണ സീറ്റ് കിട്ടിയില്ല. ആ സീറ്റിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മത്സരിച്ച് തോറ്റത്.

സ്വപന്‍ദാസ് ഗുപ്ത

സ്വപന്‍ദാസ് ഗുപ്ത

സീനിയര്‍ ജേര്‍ണലിസ്റ്റ്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ 60കാരന്‍. സ്റ്റേറ്റ്‌സ്മാനിലും ടൈംസ് ഓഫ് ഇന്ത്യയിലും ഇന്ത്യ ടുഡേയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നരേന്ദ്ര ജാദവ്

നരേന്ദ്ര ജാദവ്

യു പി എ ഭരണകാലത്ത് ദേശീയ ഉപദേശക സമിതി അംഗമായിരുന്നു 62 കാരനായ നരേന്ദ്ര ജാദവ്. പുനെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്നു. പ്ലാനിങ് കമ്മീഷനംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
BJP leaders Subramanian Swamy and Navjot Singh Sidhu as well as Narendra Jadhav, member of erstwhile National Advisory Council (NAC) headed by Congress President Sonia Gandhi, were today nominated by the Modi government to Rajya Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X