Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതി ജനിതകവ്യതിയാനമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: സ്വവര്‍ഗരതിയും വിവാഹവും അമേരിക്കയില്‍ നിയമവിധേയമാക്കിയതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടക്കവെ ഇതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സ്വവര്‍ഗരതി ജനിതക വൈകല്യമാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കണ്ടെത്തല്‍.

സ്വവര്‍ഗ രതി ഇന്ത്യയിലും നിയമവിധേയമാക്കണമെന്ന വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന സെക്ഷന്‍ 337 നീക്കം ചെയ്യുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

subramanian-swamy

എന്നാല്‍, നമ്മുടെ രാജ്യത്ത് ഇത് അത്ര എളുപ്പമല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. സര്‍ക്കാര്‍ അങ്ങിനെ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയരം കൂടിയവരും കുറഞ്ഞവരുമെന്നപോലെ ഒരു ജനിതക വൈകല്യമാണ് സ്വവര്‍ഗരതിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വികലാംഗരോട് കാണിക്കുന്ന ബഹുമാനം ഇവര്‍ക്കും നല്‍കേണ്ടതാണെന്നും സ്വാമി പറഞ്ഞു.

2013ല്‍ സുപ്രീംകോടതിയാണ് സ്വവര്‍ഗ രതി ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണെന്ന് വിധിച്ചത്. ദില്ലി ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. മനുഷ്യാവകാശ സംഘടനകള്‍ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+