ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്താൻ ...!!! 'സംസ്ഥാനത്ത് കേന്ദ്ര ഭരണം ഏർപ്പെടുത്തണം...'
പാകിസ്താനാണ് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നിലെന്ന് പറഞ്ഞ സുബ്രഹ്മണ്യ സ്വാമി സംസ്ഥാനത്ത് ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു
ദില്ലി : ചെന്നൈയില്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് വഴി വെച്ച ജല്ലിക്കെട്ട് സമരത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിരിക്കുന്നു, പൊലീസിന്‌റേയോ, അന്വേഷണ ഏജന്‍സികളുടേതോ അല്ല കണ്ടെത്തല്‍ ബിജെപി എം പി സുബ്രഹ്മണ്യ സ്വാമിയാണ് കണ്ടെത്തലിന് പിന്നില്‍. നക്‌സല്‍ ഗ്രൂപ്പുകളും, ജിഹാദികളും പാകിസ്ഥാന്‌റെ പിന്തുണയുള്ള ഐഎസ്‌ഐയുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.

ജല്ലിക്കെട്ട് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തില്‍ നിരവധിപ്പേരായിരുന്നു ചെന്നൈ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ആയിരുന്നില്ല ഇവരുടെ കൂടിച്ചേരല്‍ എന്നാല്‍ ഇതെല്ലാം വിദേശ ശക്തികള്‍ നടപ്പിലാക്കിയതാണെന്ന് സുബ്രഹ്മണ്യ സ്വാമി പറയുന്നു.

തമിഴ്‌നാട്ടിലെ പാകിസ്ഥാന്‍ സ്‌പോണ്‍സേഡ് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സ്വാമി ആവശ്യപ്പെടുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നിരന്തരം പഴി കേള്‍ക്കേണ്ടി വരുന്ന ആളാണ് ബിജെപി എംപിയായ സുബ്രഹ്മണ്യ സ്വാമി. നേരത്തെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും സ്വാമി പറഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ തുടരുന്ന തമിഴ്‌നാട് പട്ടാളത്തിന്‌റെയും സിആര്‍പിഎഫിന്‌റെയും നിയന്ത്രണത്തിലാവണമെന്നും സ്വാമി ട്വീറ്റ് ചെയ്യുന്നു.












Click it and Unblock the Notifications