ജയലളിതയ്ക്ക് ബോധം വീണു, ഉടനെ ഡിസ്ചാര്‍ജ് ചെയ്യും.. ഈ സ്വാമി പറയുന്നത് എന്ത്, ട്വിറ്ററില്‍ വിമര്‍ശം!
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ട്വീറ്റുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ബി ജെ പി നേതാവും രാജ്യസഭ എം പിയുമായ സ്വാമി ജയലളിതയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചത്.
Read Also: വരുണ്‍ ഗാന്ധി അനുഭവിക്കുന്നത് മനേക ഗാന്ധി പണ്ട് സെക്സ് ചിത്രങ്ങള്‍ ചോര്‍ത്തിയതിന്റെ ഫലം?
ജയലളിതയുടെ ഭക്തര്‍ക്ക് സന്തോഷിക്കാം. ജയലളിതയ്ക്ക് ബോധം വീണു എന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യപ്പെടും എന്നുമാണ് എനിക്ക് കിട്ടുന്ന വിവരം - ഇതാണ് സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ പറഞ്ഞത്. എന്നാല്‍ ജയലൡതയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ച സ്വാമിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഉണ്ടാകുന്നത്.

എന്താണ് സ്വാമി പറയുന്നത്
ജയലളിതയുടെ ഭക്തര്‍ക്ക് സന്തോഷിക്കാം. ജയലളിതയ്ക്ക് ബോധം വീണു. ഉടനെ ഡിസ്ചാര്‍ജ് ചെയ്യപ്പെടും എന്നാണ് എനിക്ക് കിട്ടുന്ന വിവരം. ഇത്രയും പറഞ്ഞ ശേഷം സുബ്രഹ്മണ്യന് സ്വാമി പറഞ്ഞ കാര്യമാണ് പലര്‍ക്കും പിടിക്കാതെ പോയത്. അങ്ങനെ സംഭവിച്ചാല്‍ അതൊരു അത്ഭുതമാണ് - ഇങ്ങനെയാണ് സ്വാമി ട്വീറ്റ് അവസാനിപ്പിച്ചത്.

എന്നിട്ടെന്തേ പറഞ്ഞില്ല
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരമുണ്ടെങ്കില്‍ ഇത് വരെ എന്തേ ഇക്കാര്യം വ്യക്തമായി പറഞ്ഞില്ല എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് സുബ്രഹ്മണ്യന് സ്വാമി ഇതിന് മുമ്പും കുറേ ട്വീറ്റുകള്‍ ചെയ്തിരുന്നു.

ആശങ്കകള്‍ തുടരുന്നു
കഴിഞ്ഞ മാസം 22നാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിത ആശുപത്രിയിലായി ഒരു മാസം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ പോലും വ്യക്തമായ വിവരം പുറത്ത് വിടുന്നില്ല എന്ന് ആക്ഷേപമുണ്ട്.

ആരും കണ്ടിട്ടില്ലല്ലോ
ഒരുപാട് പ്രമുഖര്‍ ജയലളിതയെ കാണാന്‍ വേണ്ടി അപ്പോളോ ആശുപത്രിയിലെത്തി. തമിഴ്നാട് ഗവര്‍ണര്‍, രാഹുല്‍ ഗാന്ധി, പിണറായി വിജയന്, അമിത് ഷാ തുടങ്ങിയവെരെല്ലാം ജയലളിതയെ കാണാന്‍ വേണ്ടി വന്നു. എന്നാല്‍ ഡോക്ടര്‍മാരെ കാണാനേ ഇവര്‍ക്ക് പറ്റിയുള്ളൂ. ജയലളിത സുഖം പ്രാപിക്കുന്നു എന്ന ഡോക്ടര്‍മാരുടെ വാക്കുകളാണ് ഇവരും പുറത്ത് പറഞ്ഞത്
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications