• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാമക്ഷേത്രത്തിന് മോദി സംഭാവന ചെയ്തിട്ടില്ല; രാജീവ് ഗാന്ധിയേയും നരസിംഹ റാവുവിനേയും പുകഴ്ത്തി സ്വാമി

ദില്ലി; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഈ മാസം അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ ബിജെപി സർക്കാർ ഒരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമി. രാമക്ഷേത്ര നിർമ്മാണത്തിൽ മോദിയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് സ്വാമി പറഞ്ഞു. ടിവി9 ഭാരത്വർഷിനോടായിരുന്നു സ്വാമിയുടെ പ്രതികരണം.

ക്ഷേത്രത്തിനായി ഞങ്ങളാണ് ചർച്ചകളും സംവാദങ്ങളും നടത്തിയത്. ക്ഷേത്രനിർമ്മാണത്തെ അനുകൂലിക്കുന്ന സുപ്രീം കോടതിയുടെ തീരുമാനത്തിൽ സർക്കാരിന് യാതൊന്നും അവകാശപ്പെടാൻ ഇല്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. അതേസമയം ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി പ്രവർത്തിച്ചത് മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും പിവി നരസിംഹ റാവുവും വിശ്വ ഹിന്ദു പരിഷദ് നേതാവ് അശോക് സിംഗ്വാളും ആണെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധിയാണ് അന്ന് തർക്ക സ്ഥലത്തെ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. അതുവരെ1949 ൽ അവിടെ സ്ഥാപിച്ച വിഗ്രഹങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ പൂജ നടത്താൻ ഒരു പുരോഹിതനെ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും സ്വാമി പറഞ്ഞു.

അതേസമയം കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടത്തുന്നത്. 50 വിഐപികൾക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, ഉമാഭാരതി, കല്യാൺ സിംഗ് തുങ്ങി 200 ഓളം പേർ ചടങ്ങിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം,മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷിയും എല്‍കെ അദ്വാനിയും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങിൽ പങ്കെടുക്കുക.

അതീവ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. അഞ്ച് പേരിൽ കൂടുതൽ പേർ കൂട്ടം കൂടാൻ അനുവദിക്കില്ല. അയോധ്യയിൽ പലയിടത്തായി ഭക്തർക്ക് ചടങ്ങുകൾ കാണാൻ വലിയ സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ ക്ഷേത്ര പരിസരത്ത് തയ്യാറാക്കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

'പ്രധാനമന്ത്രിയുടെ പ്രൈവറ്റ് ജെറ്റ്, അടിമുടി ആഡംബരം'; കോൺഗ്രസ് നേതാവ് പങ്കുവെച്ച ചിത്രത്തിന് പിന്നിൽ

'പാവങ്ങളെ ആട്ടിയകറ്റുന്നതോ കേരളമോഡൽ?ആ അമ്മയുടെ കണ്ണീരിന് ടീച്ചറമ്മ സമാധാനം പറയുമോ?'

English summary
Subramanian Swamy says PM Modi didn't contribute for Ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X