കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ ഐഐടി അഡ്മിഷന്‍ കുറുക്കുവഴിയിലൂടെയോ, വിവാദം കൊഴുക്കുന്നു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നതേയുള്ളൂ. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഐ ഐ ടി പ്രവേശനം സംബന്ധിച്ചാണ് പുതിയ വിവാദം. ഖരഖ്പൂര്‍ ഐ ഐ ടിയില്‍ കെജ്രിവാള്‍ പ്രവേശനം നേടിയത് കുറുക്കുവഴിയിലൂടെയാണെന്ന് ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ പിന്നെ കുംബ്ലെയും.. ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും ഫാബ് ഫൈവ് നയിക്കുന്നു!

കെജ്രിവാളിന്റെ ഐ ഐ ടി പ്രവേശനം വ്യാജ ക്വാട്ടയിലൂടെയാണെന്ന് ഒരു വെബ്സൈറ്റ് വെളിപ്പെടുത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഐ ഐ ടിയില്‍ കെജ്രിവാളിന്റെ റാങ്ക് കാര്‍ഡ് ലഭ്യമായിട്ടില്ല എന്നായിരുന്നു സൈറ്റ് പുറത്തുവിട്ട ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ അടിസ്ഥാനമാക്കിയായിരുന്നു സൈറ്റിന്റെ ഈ വെളിപ്പെടുത്തല്‍.

kejriwal-

റാങ്ക് കാര്‍ഡ് നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ ഒഴിവിലേക്ക് മറ്റ് വിദ്യാര്‍ഥികള്‍ അനധികൃതമായി പ്രവേശനം നേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ ഐ ടി ജീവനക്കാരുടെയും അധ്യാപകരുടെയും മക്കളും ബന്ധുക്കളും അനധികൃതമായി പ്രവേശനം നേടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1985ലാണ് കെജ്രിവാള്‍ ഖരഖ്പൂര്‍ ഐ ഐ ടിയില്‍ പ്രവേശനം നേടിയത്.

കെജ്രിവാളിന്റെ ഐ ഐ ടി പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്ത് വന്നിട്ടുണ്ട്. ഓള്‍ ഇന്ത്യാ പ്രവേശന പരീക്ഷയിലും, സംയുക്ത പ്രവേശന പരീക്ഷയിലും കെജ്രിവാളിന്റെ റാങ്കുകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ശ്രമിച്ചെങ്കിലും മറുപടി കിട്ടിയില്ല എന്നാണ് സ്വാമി പറയുന്നത്. സമൂഹമാധ്യമങ്ങളും ഈ വിഷയം ചൂടോടെ ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍.

English summary
BJP leader Subramanian Swamy seeks details of Kejriwal's IIT admission. Swamy sought details of the process by which Delhi Chief Minister got admission into IIT-Kharagpur in the 1980s.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X