• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാത്മാഗാന്ധിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

  • By Sruthi K M

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നുണ്ടെന്നും പുനരന്വേഷണം വേണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മഹാത്മാഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയാണ്. കേസ് അന്വേഷിച്ചതില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.

ഇറ്റാലിയന്‍ ബെറേറ്റ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ നാഥുറാം വെടിവെയ്ക്കുന്നത്. കൊലപാതകത്തിനുശേഷം പുറത്തുവന്ന ചിത്രങ്ങളില്‍ ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായാണ് കാണിക്കുന്നത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ വെടിയുണ്ടകളുടെ എണ്ണം മൂന്നായിരുന്നു.

കൂടാതെ, നാഥുറാം ഗോഡ്‌സെ രണ്ടു തവണയാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിലൊക്കെ ഗൂഢാലോചന നടന്നതായി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. വെടിയേറ്റ ഉടന്‍ ഗാന്ധിജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ലാത്ത അവസ്ഥയാണെന്നും കേസ് വീണ്ടും അന്വേഷിക്കേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
bharatiya Janata Party leader Subramanian Swamy sought reopening of Mahatma Gandhi assassination case, saying there were some contradictions in the probe report.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more