Get Updates
Get notified of breaking news, exclusive insights, and must-see stories!

രഘുറാം രാജനെ മാറ്റണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ സ്ഥാനത്തുനിന്ന് ഉടനടി നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് രഘുറാം രാജന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സ്വാമിയുടെ ആരോപണം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു രഘുറാമിന്റെ മൂന്നുവര്‍ഷ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെയാണ് ഇദ്ദേഹത്തെ ഉടനടി മാറ്റണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. രഘുറാം രാജനെ മാറ്റാന്‍ പ്രധാനമായും ആറു കാരണങ്ങളാണ് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

raghuram-rajan

രഘുറാം രാജന്‍ പൂര്‍ണ ഇന്ത്യക്കാരനല്ലെന്നതാണ് പ്രധാന ആരോപണം. യുഎസ് ഗ്രീന്‍ കാര്‍ഡ് ഉടമയായ രഘുറാം ചിക്കാഗോ യുണിവേഴ്‌സിറ്റിയുടെ സുരക്ഷിതമല്ലാത്ത ഇമെയില്‍ ആണ് സുപ്രധാനവും അതീവരഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത്. ഇത് തീര്‍ത്തും ഉത്തരവാദിത്വമില്ലായ്മാണ്.

പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കാത്തതിനാല്‍ സമ്പദ്‌വ്യവസ്ഥ താറുമാറാക്കി. കൂടാതെ ബിജെപി സര്‍ക്കാരിനെതിരെ അസഹിഷ്ണുതാ പരാമര്‍ശം നടത്തി. തുടങ്ങിയവയെല്ലാമാണ് രാജനെതിരെ സ്വാമിയുടെ ആരോപണം. മേയ് 17നും രഘുറാം രാജനെതിരെ സ്വാമി മോദിക്ക് കത്തയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+