രജനീകാന്ത് രാഷ്ട്രീയത്തിലേക്കോ...? പേടിയ്ക്കുന്ന ഒരാളുണ്ട് !! അഭിനയിച്ചാൽ മാത്രം മതിയെന്ന്..
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരേണ്ടെന്ന നിലപാടുമായി സുബ്രഹ്മണ്യ സ്വാമി എത്തിയിരിയ്ക്കുന്നത്.
ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്നതിനോട് താല്പര്യം ഇല്ലാത്ത ഒരാളുണ്ട്. മറ്റാരുമല്ല, ബിജെപി നേതാവും എംപിയുമായി സുബ്രഹ്മണ്യ സ്വാമി. സിനിമയില്‍ തിളങ്ങി നില്ക്കുന്ന രജനീകാന്തിന് ആ പണി തന്നെ ചെയ്താല്‍ പോരെ എന്നാണ് സ്വാമിയുടെ ചോദ്യം.

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്നെന്നും തമിഴ്നാട് മുഖ്യമന്ത്രി ആകാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാറുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരസ്യമായ ചായ്വ് പ്രകടിപ്പിയ്ക്കാത്ത ആളാണ് അദ്ദേഹം.

രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചാല്‍ തന്നെ അദ്ദേഹത്തെ വരവേല്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാണ്.അതിനിടയാലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരേണ്ടെന്ന നിലപാടുമായി സുബ്രഹ്മണ്യ സ്വാമി എത്തിയിരിയ്ക്കുന്നത്.

സൂപ്പര്‍ താരമായി രജനീകാന്തിന് അഭിനയിത്തില്‍ തന്നെ തുടര്‍ന്നാല്‍ പോരെ എന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ചോദ്യം. അദ്ദേഹത്തിന് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല, അങ്ങനെ ഒരാള്‍ പൊതുരംഗത്തേയ്ക്ക് ഇറങ്ങിയാല്‍ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലത്രേ.

അതിനിടെ ആരാധകരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച രജനീകാന്ത് റദ്ദാക്കിയിരുന്നു. എന്തോ സുപ്രധാന തീരുമാനം വരുന്നതിന് മുന്നോടിയാണ് രജനീകാന്തിന്റെ ഈ നീക്കം എന്നാണ് ചിലരെങ്കിലും കരുതുന്നത്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications