കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ട്രില്യണ്‍ രൂപയുടെ സമ്പദ്വ്യവസ്ഥയോട് വിട പറയാന്‍ തയ്യാകണം: സുബ്രഹ്മണ്യൻ സ്വാമി

  • By S Swetha
Google Oneindia Malayalam News

ദില്ലി: പുതിയ സാമ്പത്തിക നയങ്ങളൊന്നും ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുകയെന്ന ലക്ഷ്യത്തിലെത്താന്‍ സാധ്യതയില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

അമേരിക്കയിൽ 140 മൈല്‍ വേഗത്തില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡയില്‍ ആശങ്ക തുടരുന്നു..അമേരിക്കയിൽ 140 മൈല്‍ വേഗത്തില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡയില്‍ ആശങ്ക തുടരുന്നു..

'പുതിയ സാമ്പത്തിക നയങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ലെങ്കില്‍ 5 ട്രില്യണ്‍ രൂപയോട് വിട പറയാന്‍ തയ്യാറാകുക. ധൈര്യമോ അറിവോ മാത്രം സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. ഇതിന് രണ്ടും ആവശ്യമാണ്. ഇന്ന് നമുക്ക് രണ്ടും ഇല്ല. സ്വാമി ട്വിറ്ററില്‍ കുറിച്ചു. സാമ്പത്തിക മാന്ദ്യം നിയന്ത്രിക്കുന്നതിനായി മെഗാ ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെങ്കിലും, നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കില്‍ അത് നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഉപഭോക്തൃ ആവശ്യങ്ങള്‍ ദുര്‍ബലമായതും നിക്ഷേപങ്ങളുടെ അഭാവവും മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാന വ്യവസായങ്ങള്‍ വളര്‍ച്ച ക്രമേണ കുറയുകയാണ്. വാഹന, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി വളര്‍ച്ച താഴേക്കാണ്.

subramnyanswamy

അതേസമയം, സാമ്പത്തിക വികാസം കൂട്ടാന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യന്‍ പറഞ്ഞു. പുതിയ ജിഡിപി ഡാറ്റ പ്രകാരം വളര്‍ച്ചയിലെ മാന്ദ്യം എന്റോജൈനസ്, എജോജൈനസ് ഘടകങ്ങള്‍ മൂലമാണ്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും രാജ്യം വളരെ വേഗം ഉയര്‍ന്ന വളര്‍ച്ചാ പാതയിലാകും. ധനപരമായ മുന്നേറ്റത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ സജീവമാണ്, ബാങ്കുകളുടെ മെഗാ ലയനം ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചു (പകല്‍ പ്രഖ്യാപിച്ചു),'' അദ്ദേഹം പറഞ്ഞു.


10 പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അങ്ങനെ 2017ലെ സര്‍ക്കാര്‍ വായ്പ നല്‍കുന്ന ബാങ്കുകളുടെ എണ്ണം 27 ല്‍ നിന്ന് 12 ആയി കുറഞ്ഞു. എന്‍ബിഎഫ്സി മേഖലയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി നടപടികള്‍ മന്ത്രി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

English summary
Subramanyan Swami about 5 Trillion econmy and economy slow down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X