ദേശീയ ഗാനത്തില്‍ വ്യത്യാസം വരുത്താന്‍ മോദിക്ക് സമ്മര്‍ദ്ദം;ആവശ്യപ്പെടുന്നത് ബിജെപി മുതിര്‍ന്ന നേതാവ്
ദില്ലി: ദേശീയഗനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ജനഗണമനയില്‍ ചില മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ദേശീയഗാനത്തിന്റെ ഈണം നിലനിര്‍ത്തുന്നതോടപ്പം വരികളില്‍ ചില വ്യത്യാസം വരുത്തണമെന്നാണ് സ്വാമി ആവശ്യപ്പെട്ടത്.
നാഷണല്‍ ആര്‍മിയുടെ ഔദ്യോഗിക ഗാനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വരുത്തിയതിന് സമാനമായ മാറ്റങ്ങള്‍ ദേശീയ ഗാനത്തിലും വരുത്താന്‍ മോദി പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ദേശീയ ഗാനത്തില്‍ ബ്രിട്ടീഷ് രാജാവിനെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഒഴിവാക്കണമെന്നായിരിന്നു നേതാജി ആവശ്യപ്പെട്ടത്.

ദേശീയ ഗാനത്തില്‍ അഞ്ചുശതമാനം തിരുത്തണമെന്നായിരുന്നു നേതാജിയുടെ ആവശ്യം. അതുകൊണ്ടു തന്നെ അദ്ദേഹം വരുത്തിയ മാറ്റങ്ങളോടു കൂടിയ ദേശീയ ഗാനം പാര്‍ലമെന്റില്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് സുഭാഷ് ചന്ദബോസിനോടും സ്വാതന്ത്യസമര സേനാനികളോടുമുള്ള ഉചിതമായ ആദരവായിരിക്കുമെന്ന് സ്വാമി കത്തില്‍ പറയുന്നു.
്‌വന്ദേമാതരമാണോ ജനഗണമനയാണോ ദേശീയഗാനമാക്കേണ്ടതെന്ന വിഷയത്തില്‍ കാര്യമായ ചര്‍ച്ചയ്‌ക്കൊടുവിലാണ് അന്നത്തെ പ്രഡിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദ് ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത്. ആവശ്യമെങ്കില്‍ ഭാവിയില്‍ ദേശീയ ഗാനത്തിന്റെ വരികളില്‍ വ്യത്യാസം വരുത്താമെന്ന് അന്ന് നിശ്ചയിച്ചിരുന്നു.
ഗാനം യഥാര്‍ഥത്തില്‍ 1912 ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് രാജാവിനെ സ്വാഗതം ചെയ്തുകൊണ്ടെഴുതിയതാണെന്ന് ചര്‍ച്ചയ്ക്കിടെ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താലാണ് ആവശ്യമെങ്കില്‍ വ്യത്യാസം വരുത്താമെന്ന് പ്രസിഡണ്ട് പറഞ്ഞതെന്നും സ്വാമിയുടെ കത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications