സബ്‌സിഡി പാചകവാതകത്തിന് രണ്ട് രൂപ വര്‍ധിപ്പിച്ചു
ദില്ലി: സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില ദില്ലിയില്‍ 425 രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ 423 രൂപയായിരുന്നു സിലിണ്ടറിന്റെ വില. അതേസമയം സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ക്ക് 20 രൂപ കൂട്ടിയിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് സബ്‌സിഡിയുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. വില പടിപടിയായി ഉയര്‍ത്തി സബ്‌സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആക്ഷേപമുണ്ട്.












Click it and Unblock the Notifications