കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ്‌സിഡി സിലിണ്ടര്‍ പന്ത്രണ്ടാക്കി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചത് പോലെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ സബ്‌സിഡി സിലിണ്ടറുകളുടെ വിലയില്‍ നൂറ് രൂപയുടെ വര്‍ദ്ധനവുണ്ടാകാന്‍ ഇടയുണ്ടെന്ന അഭ്യൂഹങ്ങളാണ് സാധാരണക്കാരെ വലയ്ക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണത്തിനൊപ്പം വിലയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നതിന്റെ അധിക ബാധ്യത ഒഴിവാക്കാനാണ് വില കൂട്ടാനുള്ള നീക്കമെന്നാണ് അറിയുന്നത്.

LPG

എന്നാല്‍ സിലിണ്ടറിന്റെ എണ്ണത്തിനൊപ്പം വിലയും കൂടിയാല്‍ അത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും. എട്ടോ ഒമ്പതോ സിലിണ്ടറുകള്‍ പ്രതിമാസം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്കും ഈ വിലക്കൂടുതല്‍ അധികബാധ്യതയാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ദില്ലിയില്‍ നടന്ന ഐ ഐ സി സി സമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചത്. ഇക്കാര്യം നടപ്പിലാക്കുമെന്ന് അന്ന് തന്നെ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രഖ്യാപിച്ചിരുന്നു.

എല്‍ പി ജി സബ്‌സിഡി ലഭിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന നിബന്ധന മരവിപ്പിക്കാന്‍ തീരുമാനിച്ചതാണ് ജനോപകാരപ്രദമായ മറ്റൊരു തീരുമാനം. ആധാര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

English summary
Cabinet approves raising ceiling on subsidized cooking gas cylinders to 12 from 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X