Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് മുമ്പ് സമാധാനം പുലരും; നാഗാ ഉപരോധത്തിന് അന്ത്യമാകും!! മുഖ്യനും ഒത്തുതീര്‍പ്പിന്

കേന്ദ്രത്തിന്റെ ഇടപെടലോടെ നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിനുള്ള ശ്രമം വിജയിക്കുന്നത്‌

ഇംഫാല്‍: മണിപ്പൂരില്‍ പുതിയ ജില്ലകള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന ഉപരോധത്തിന് ഉടന്‍ അന്ത്യമാകും. വിമത സംഘടനയായ യുണൈറ്റഡ് നാഗാ കൗണ്‍സിലും മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിയ സംയുക്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് വിമതര്‍ മുട്ടുമടക്കുന്നത്. വെള്ളിയാഴ്ച ദില്ലിയിലായിരുന്നു ചര്‍ച്ച.

മണിപ്പൂരില്‍ മൂന്ന് മാസം നീണ്ടുനിന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് ഉടമ്പടിയിലെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ഇടപെടലാണ് സഹായിച്ചത്. ഇതോടെ മണിപ്പൂരിന്റെ ജീവനാഡിയായ എന്‍എച്ച് 2ലെ ഉപരോധത്തില്‍ നിന്ന് നാഗാ കൗണ്‍സില്‍ പിന്മാറും.

 ആഭ്യന്തര മന്ത്രാലത്തിന്റെ പ്രസ്താവന

ആഭ്യന്തര മന്ത്രാലത്തിന്റെ പ്രസ്താവന

ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന സംയുക്ത ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായെന്നും ഉപരോധം അവസാനിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ മൂന്നോ നാലോ ദിവസത്തേയ്ക്ക് ഉപരോധം നിര്‍ത്തിവയ്ക്കാമെന്നും ചില വിഷങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ നാഗാ കൗണ്‍സില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി ഏഴിന് ഒരിക്കല്‍ കൂടി ത്രികക്ഷി ചര്‍ച്ചകള്‍ നടക്കും.

ജയിലില്‍ നിന്ന് ദില്ലിയിലേയ്ക്ക്

ജയിലില്‍ നിന്ന് ദില്ലിയിലേയ്ക്ക്

ജയിലില്‍ കഴിയുന്ന യുഎന്‍സി പ്രസിഡന്റ് ഗെയ്ഡന്‍ കാമേയ്, പബ്ലിസിറ്റി സെക്രട്ടറി ശാങ്കെന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് പുറമേ ആറ് പേരാണ് സംഘടനയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. മണിപ്പൂര്‍ ജയിലില്‍ കഴിയുന്ന ഗെയ്ഡന്‍ കാമേയ്,ശാങ്കെന്‍ സ്റ്റീഫന്‍ എന്നിവരെ പ്രത്യേക സൗകര്യമൊരുക്കിയാണ് ചര്‍ച്ചയ്ക്കായി ദില്ലിയില്‍ എത്തിച്ചത്.

കോണ്‍ഗ്രസ് നീക്കത്തിനെതിരെ

കോണ്‍ഗ്രസ് നീക്കത്തിനെതിരെ

നവംബര്‍ ഒന്നുമുതല്‍ വിമതര്‍ എന്‍എച്ച് 2 ഉപരോധിച്ചിരിക്കുകയായിരുന്നു. ഇത് സ്വാഭാവിക ജനജീവിതത്തെ ഏറെയധികം ബാധിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം ആരംഭിച്ചത്.

 ആവശ്യങ്ങള്‍ അംഗീകരിക്കും

ആവശ്യങ്ങള്‍ അംഗീകരിക്കും

മണിപ്പൂരില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ ചില ആവശ്യങ്ങള്‍ അംഗീകരിയ്ക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിന്റെ ബലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഉപരോധം അവസാനിപ്പിക്കാമെന്ന നിലപാടിലെത്തിയത്.

കേസുകള്‍ പിന്‍വലിക്കണം

കേസുകള്‍ പിന്‍വലിക്കണം

യുഎന്‍സി നേതാക്കള്‍ക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിയ്ക്കണം, ജയില്‍ കഴിയുന്നവരെ മോചിപ്പിയ്ക്കണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുണ്ടാകണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സംഘം മുന്നോട്ടുവച്ച ആവശ്യങ്ങള്‍.

പ്രസിഡന്റ് ഭരണം അനിവാര്യം

പ്രസിഡന്റ് ഭരണം അനിവാര്യം

കഴിഞ്ഞ ഡിസംബറിലായിരുന്നു നാഗാ ആധിപത്യമുള്ള രണ്ട് ജില്ലകള്‍ വിഭജിച്ച് പുതിയ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ഒക്രം ഇബോബിയുടെ നീക്കം. സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നാഗാ പ്രതിഷേധത്തിന് പിന്നാലെ മണിപ്പൂരില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 നിയമസഭാ തിരഞ്ഞെടുപ്പിന്

നിയമസഭാ തിരഞ്ഞെടുപ്പിന്

ദേശീയ പാത രണ്ട് ഉപരോധിച്ചുകൊണ്ടുള്ള നാഗാ പ്രതിഷേധത്തോടെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം പെട്രോള്‍ വില ലിറ്ററിന് 400 രൂപയും, എല്‍പിജി സിലിണ്ടറിന് 3000-4000 രൂപ വരെ വര്‍ധിച്ചതായാണ് കണ്ടെത്തല്‍.

സുരക്ഷ ശക്തം എന്നിട്ടും

സുരക്ഷ ശക്തം എന്നിട്ടും

മണിപ്പൂരിലെ ഉപരോധം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ 17,500 കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നിലനിര്‍ത്താന്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇബോബി സിംഗ് കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേനയെ വിന്യസിയ്ക്കുമെന്നറിയിച്ച കേന്ദ്രം ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+