Get Updates
Get notified of breaking news, exclusive insights, and must-see stories!

40 മാസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരുവില്‍ സബർബന്‍ ട്രെയിന്‍ ഓടും: പദ്ധതിക്ക് തറക്കല്ലിട്ട് നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരുവില്‍ 27000 കോടി രൂപയുടെ ഒന്നിലധികം റെയില്‍, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സര്‍വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നടത്തി.

കര്‍ണാടകയില്‍ 5 ദേശീയ പാത പദ്ധതികളുടെയും 7 റെയില്‍വേ പദ്ധതികളുടെയും തറക്കല്ലിടല്‍ നടത്തിയതായും കൊങ്കണ്‍ റെയില്‍വേയുടെ 100% വൈദ്യുതീകരണത്തിന്റെ സുപ്രധാന നാഴികക്കല്ലിന് ഇന്ന് സാക്ഷ്യം വഹിച്ചതായും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികളെല്ലാം കര്‍ണാടകയിലെ യുവാക്കള്‍ക്കും ഇടത്തരക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പുതിയ സൗകര്യങ്ങളും പുതിയ അവസരങ്ങളും നല്‍കും, പ്രധാനമന്ത്രി പറഞ്ഞു.

ff

രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സ്വപ്‌നങ്ങളുടെ നഗരമാണ് ബെംഗളൂരു, ഈ നഗരം ' ഏകഭാരതം ശ്രേഷ്ഠ ഭാരതം (ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) എന്നതിന്റെ ആത്മാവിന്റെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ബെംഗളൂരുവിന്റെ വികസനം എന്നത് ലക്ഷക്കണക്കിന് സ്വപ്‌നങ്ങളെ പരിപോഷിപ്പിക്കലാണ്. അതുകൊണ്ടാണ് കഴിഞ്ഞ 8 വര്‍ഷമായി ബെംഗളൂരുവിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അശ്രാന്ത പരിശ്രമം നടത്തുന്നത്'' പ്രധാനമന്ത്രി പറഞ്ഞു.

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

ബെംഗളൂരുവിനെ ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തമാക്കുന്നതിന് റെയില്‍, റോഡ്, മെട്രോ, അടിപാതകള്‍, മേല്‍പാതകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഇരട്ട എഞ്ചിന്‍ സർക്കാർ സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബെംഗളൂരുവിലെ സബര്‍ബന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടികളെ കുറിച്ചെല്ലാം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഇപ്പോള്‍ ഇരട്ട എഞ്ചിന്‍ സർക്കാരിലൂടെ ഈ പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി നടപ്പിലാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 40 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ബെംഗളൂരുവിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ അടുത്ത 40 മാസത്തിനുള്ളില്‍ സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുമെന്നും അവകാശപ്പെട്ടു. ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി ബെംഗളൂരു നഗരത്തെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായും (സബര്‍ബുകള്‍) ഉപഗ്രഹ നഗരങ്ങളുമായും (സാറ്റലൈറ്റ് ടൗണ്‍ഷിപ്പുകള്‍) ബന്ധിപ്പിക്കുമെന്നും അത് അധികഫലമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരു റിംഗ് റോഡ് പദ്ധതി നഗരത്തിലെ തിരക്കും കുറയ്ക്കും. കഴിഞ്ഞ 8 വര്‍ഷമായി റെയില്‍വേ ബന്ധിപ്പിക്കലിന്റെ സമ്പൂര്‍ണ പരിവര്‍ത്തനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ റെയില്‍വേ വേഗമേറിയതും വൃത്തിയുള്ളതും ആധുനികവും സുരക്ഷിതവും പൗര സൗഹൃദവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവിന്റെ വിജയഗാഥ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ ആത്മനിര്‍ഭര്‍ ആകാന്‍ പ്രേരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ഒരുക്കുകയും പൗരന്മാരുടെ ജീവിതത്തില്‍ ഇടപെടല്‍ പരമാവധി കുറയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ബെംഗളൂരു തെളിയിച്ചു. രാജ്യത്തെ യുവജനങ്ങളുടെ സ്വപ്‌ന നഗരമാണ് ബെംഗളുരു, അതിന്റെ പിന്നില്‍ സംരംഭകത്വം, നൂതനാശയത്വം, പൊതു-സ്വകാര്യ മേഖലകളുടെ ശരിയായ ഉപയോഗം എന്നിവയാണ്. ഇന്ത്യയുടെ സ്വകാര്യ സംരംഭത്തിന്റെ ഉത്സാഹത്തെ ഇപ്പോഴും അവഹേളിക്കുന്നവര്‍ക്ക് ബെംഗളൂരു ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ, സമ്പത്ത് സൃഷ്ടിക്കുന്നവരുടെയും തൊഴിലവസര സ്രഷ്ടാക്കളുടെയും നവീനാശയക്കാരുടേയും ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാഷ്ട്രമെന്ന നിലയിലാണ് ഇന്ത്യയുടെ സമ്പത്തും ശക്തിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+