കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് ഇത്തരം അംഗങ്ങള്‍... അവര്‍ക്ക് സഭയില്‍ തുടരാന്‍ അവകാശമില്ല, രാഹുലിനെതിരെ രാജ്‌നാഥ് സിംഗ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. രാഹുലിന്റെ പരാമര്‍ശത്തില്‍ ലോക്‌സഭ മാത്രമല്ല രാജ്യം മുഴുവന്‍ വേദനിച്ചെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അത്തരം അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ തുടരാനുള്ള അവകാശമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം സഭയില്‍ രാഹുലിനെതിരെ ബിജെപി അംഗങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

1

എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പുപറയുന്ന പ്രശ്‌നമേയില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. രാജ്യം മുഴുവന്‍ ബലാത്സംഗക്കാരാണോ ഉള്ളത് എന്നാണോ രാഹുല്‍ പറയുന്നതെന്ന് സ്മൃതി ഇറാനി ചോദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മുമ്പ് റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് വീഡിയോ സഹിതം രാഹുല്‍ തെളിവ് നിരത്തിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് രാജ്യത്തെ ഇറക്കുമതി കേന്ദ്രീകൃത രാജ്യത്തില്‍ നിന്ന് കയറ്റുമതി കേന്ദ്രീകൃത രാജ്യമാക്കി മാറ്റുന്നതിന് വേണ്ടിയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ തൊഴിലിലൂടെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഇത് കൊണ്ടുവന്നത്. എന്നാല്‍ മോശം കാര്യങ്ങള്‍ക്കൊപ്പമാണ് ചിലര്‍ ഇത് ഉച്ഛരിക്കുന്നത്. അത് രാജ്യത്തെ തന്നെ വേദനിപ്പിച്ചു. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മാപ്പുപറയണം. ബിജെപി അംഗങ്ങളായ അനന്ത് കുമാര്‍ ഹെഗ്‌ഡേ, സ്വാധി നിരഞ്ജന്‍ ജ്യോതി എന്നിവര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മാപ്പുപറഞ്ഞിരുന്നു. രാഹുല്‍ ലോക്‌സഭയില്‍ മാത്രമല്ല, രാജ്യത്തെ മൊത്തം ജനങ്ങളോടും മാപ്പുപറയണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന് ഒരു നേതാവ് പറഞ്ഞതാണ്. ഇതാണോ രാഹുല്‍ ഗാന്ധി രാജ്യത്തിന് നല്‍കുന്ന സന്ദേശം. ഇതിന് അദ്ദേഹത്തിന് കൃത്യമായ ശിക്ഷ തന്നെ നല്‍കണമെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. അതേസമയം തനിക്ക് മാപ്പുപറയാന്‍ ഉദ്ദേശമില്ലെന്നും രാഹുല്‍ പറഞ്ഞു. എല്ലാ പുരുഷന്‍മാരു ബലാത്സംഗം ചെയ്യുന്നവരല്ല. ഇത് ഇന്ത്യക്ക് അപമാനമാണെന്നും സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞു.

 തൃണമൂലിന് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതിയിലേക്ക്, പൗരത്വ നിയമത്തിനെതിരെ ജയറാം രമേശ് തൃണമൂലിന് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതിയിലേക്ക്, പൗരത്വ നിയമത്തിനെതിരെ ജയറാം രമേശ്

English summary
such members have no moral right to be in lok sabha says rajnath singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X