സുചിലീക്സ് അവസാനിപ്പിക്കാന്‍ സുചിത്രയെ ലണ്ടനിലേക്ക് കടത്തുന്നോ? ചികിത്സയ്ക്കോ അതോ...?
ചെന്നൈ:സുചിലീക്സ് തമിഴക്ക് വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നു. ഗായികയും ആര്‍ജെയും ആയ സുചിത്രയെ ലണ്ടനിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് സുചിത്രയുള്ളതെന്ന് നേരത്തെ ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും കാര്‍ത്തിക്കിന്റേതായി പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
പുനരധിവാസത്തിനായി സുചിത്രയെ ലണ്ടനിലേക്ക് അയച്ചേക്കുമെന്ന വാര്‍ത്തകളെ അത്ര ലളിതമായിട്ടല്ല സോഷ്യല്‍ മീഡിയ കാണുന്നത്. അതിന് പിന്നില്‍ മറ്റ് പല കഥകളും പ്രചരിക്കുന്നുണ്ട്.

സുചിത്രയും കാര്‍ത്തികും വിവാഹമോചിതരാകുകാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇത് സംബന്ധിച്ച് സുചിത്ര ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സുചിത്ര കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞിരുന്നു. അതിന് ശേഷമാണ് സുചിത്ര വിവാഹമോചനത്തെ കുറിച്ച് പറഞ്ഞതത്രെ.

സുചിത്രയെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോയേക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍ എന്ന വ്യക്തമല്ല. സുചിത്ര സ്വന്തം ഇഷ്ടപ്രകാരം പോവുകയാണോ അതോ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും നിര്‍ബന്ധത്തിന് വഴങ്ങുകയാണോ എന്നും വ്യക്തമല്ല.

പത്ത് വര്‍ഷമായി തന്റെ വിവാഹം കഴിഞ്ഞിട്ട്. താനിപ്പോള്‍ വിവാഹമോചനത്തിലേക്ക് കടക്കുകയാണ് എന്നും ഒരു ടിവി ചാനലില്‍ ലൈവ് ആയി സുചിത്ര പറഞ്ഞിരുന്നു.

ഒരു പാര്‍ട്ടിയില്‍ വച്ച് ധനുഷിന്റെ സുരക്ഷാ ജീവനക്കാര്‍ തന്നെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണവുമായാണ് സുചിത്ര ആദ്യം രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തി.

എന്നാല്‍ ആദ്യത്തെ സംഭവത്തിന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം സുചിത്രയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ ആരോപണം ആയിരുന്നു. ധനുഷും അനിരുദ്ധും ചേര്‍ന്ന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം.

അതിന് ശേഷം ധനുഷും തൃഷയും ഒരുമിച്ചുള്ള ചിത്രങ്ങളും അനിരുദ്ധും ആന്‍ഡ്രിയയും ഒരുമിച്ചുള്ള ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടു. നടി സഞ്ജിത ഷെട്ടിയുടെ എന്ന പേരില്‍ ഒരു നഗ്ന വീഡിയോയും സുചിത്രയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

മലയാളികളായ അമല പോളിനും പാര്‍വ്വതി നായര്‍ക്കും എതിരേയും ട്വീറ്റുകള്‍ വന്നു. എല്ലാം ധനുഷിനെ ചേര്‍ത്തുള്ളതായിരുന്നു. ധനുഷിനൊപ്പമുള്ള രണ്ട് പേരുടേയും വീഡിയോ പുറത്ത് വിടും എന്നായിരുന്നു ഭീഷണി.

അമല പോളിന്റേതെന്ന പേരില്‍ ചില ചിത്രങ്ങളും സുചിത്രയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്ത് വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അവ.

ഗായിക ചിന്മയിക്കെതിരെ ഒരുപാട് ട്വീറ്റുകള്‍ സുചിത്രയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്ത് വന്നു. അനിരുദ്ധുമായി ചേര്‍ത്ത് വച്ചായിരുന്നു ആരോപണങ്ങള്‍

എന്നാല്‍ സംഭവം വിവാദമായതോടെ സുചിത്ര ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. ഒടുവില്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ ഡിആക്ടിവേറ്റ് ചെയ്തു. എന്നാല്‍ പ്രശ്നങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല.

അതിന് ശേഷം സുചിത്രയുടെ പേരില്‍ ഒട്ടനവധി ട്വിറ്റര്‍ അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. സുചിലീക്സ് എന്ന പേരില്‍ ഉള്ളതും ഇല്ലാത്തതും ആയ ഒരുപാട് ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സുചിത്രയെ ചികിത്സക്കായി ലണ്ടനില്‍ കൊണ്ടുപോകുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സുചിത്ര തുറന്നുവിട്ട ആരോപണങ്ങളെല്ലാം മറയ്ക്കാന്‍ വേണ്ടിയാണ് ഈ നീക്കം എന്നും ആരോപണം ഉയരുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications