സിനിമാ താരങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട സുചിലീക്‌സ് വീണ്ടും..
ചെന്നൈ: തമിഴ് സൂപ്പര്‍താരം ധനുഷിനെ ലക്ഷ്യമിട്ടാണ് സുചി ലീക്ക്‌സ് എന്ന പേരില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. സുചിത്ര കാര്‍ത്തിക് എന്ന ഗായികയുടെ പേരില്‍ ധനുഷിന്റെയും മറ്റ് സിനിമാ താരങ്ങളുടേയും എന്ന പേരില്‍ വീഡിയോകളും സ്വകാര്യ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. തമിഴ് സിനിമാ ലോകത്തെയാകെ ഇളക്കി മറിച്ച സുചി ലീക്ക്‌സ് വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

ധനുഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ഗായിക സുചിത്ര വിവാദം തുടങ്ങിയത്. പിന്നാലെ സുചിലീക്സ് എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു. സുചി ലീക്‌സ് എന്ന പേര് കൊടുത്ത അക്കൗണ്ടുകൾക്ക് ഇഷ്ടം പോലെ ഫോളേവേഴ്‌സും കിട്ടി. 35,000 ല്‍ അധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തിയത്.












Click it and Unblock the Notifications