സുചിലീക്സ് ട്വീറ്റുകളെല്ലാം ഒറിജിനല്‍? സുചിത്രയുടെ മാനസിക നിലയെപ്പറ്റി ഭര്‍ത്താവ് പറഞ്ഞത്... വീഡിയോ
ചെന്നൈ: തമിഴകത്തെ ഞെട്ടിച്ച സുചിലീക്സിന് പിന്നില്‍ ഹാക്കര്‍ ആണെന്ന വാദം പൊളിയുന്നു. ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്ര കാര്‍ത്തിക് തന്നെ ആകാം ആ ഞെട്ടിപ്പിക്കുന്ന ട്വീറ്റുകള്‍ പുറത്ത് വിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'സുചിലീക്സ്'.... സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? ഞെട്ടിക്കുന്ന വിവരങ്ങൾ
സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഫേസേബുക്കില്‍ ഒരാഴ്ച മുമ്പ് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പലരും ആധാരമായി എടുക്കുന്നത്. എന്നാല്‍ അത് ധനുഷിനെതിരേയും ജഗ്ഗി വാസുദേവിനെതിരേയും ട്വിറ്ററില്‍ ആരോപണം ഉന്നയിച്ച സമയത്തുള്ളതായിരുന്നു.
സുചിത്ര ചില മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും ക്ഷമിക്കണം എന്ന് ഭര്‍ത്താവ് കാര്‍ത്തിക് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ത്തിക്കിന്റെ ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ധനുഷിനെതിരെ ഒരാഴ്ച മുമ്പായിരുന്നു സുചിത്ര ട്വിറ്റര്‍ യുദ്ധം തുടങ്ങിയത്. ധനുഷിന്റെ സുരക്ഷാ ജീവനക്കാര്‍ തന്നെ കൈയ്യേറ്റം ചെയ്തു എന്നായിരുന്നു സുചിത്ര അന്ന് ആരോപണം ഉന്നയിച്ചത്.

എന്നാല്‍ ആ സംഭവത്തില്‍ എല്ലാവരോടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയത് സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ആയിരുന്നു. സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇപ്പോള്‍ പ്രശ്നം പരിഹരിച്ചുവെന്നും കാര്‍ത്തിക് ഫേസ്ബുക്കിലൂടെ പറഞ്ഞു.

എന്നാല്‍ ആ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി സുചിത്ര രംഗത്ത് വന്നത്. തമിഴകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അത്.

സുചിത്ര കടുത്ത മാനസികാസ്വസ്ഥ്യത്തിലൂടെ കടന്നുപോവുകയാണ് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് ഈ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണം എന്ന് വ്യക്തമല്ല. സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

സുചി ഇപ്പോള്‍ വല്ലാത്ത ഒരു മാനസിക നിലയിലൂടെയാണ് കടന്നുപോകുന്നത്. അതാണ് ആ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. ആ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും ഉള്ള ശ്രമത്തിലാണ് തങ്ങള്‍ ബന്ധുക്കള്‍ എന്നാണ് കാര്‍ത്തിക് പറഞ്ഞത്.

ധനുഷിന്റെ സഹോദരന് ശെല്‍വരാഘവനും ഇത് തന്നെയാണ് പറയുന്നത്. താന്‍ സുചിത്രയ്ക്കെതിരെ പരാതി കൊടുക്കാന്‍ ഒരുങ്ങിയതാണ്. അപ്പോഴാണ് കാര്‍ത്തിക് അവളുടെ മാനസിക നിലയെ കുറിച്ച് പറഞ്ഞത്. കാര്‍ത്തിക്കിനോടുള്ള സ്നേഹം കാരണം താന്‍ പരാതി കൊടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുകയാണെന്നും ശെല്വരാഘവന് വ്യക്തമാക്കി.

ചിന്മയിക്കെതിരേയും സുചിത്രയുടെ ട്വിറ്റര്‍ ആക്രമണം ഉണ്ടായിരുന്നു. താന്‍ സുചിത്രയുടെ ഭര്‍ത്താവുമായി സംസാരിച്ചുവെന്നും സുചിയുടെ മാനസിക നില മനസ്സിലാക്കുന്നു എന്നും ആണ് ചിന്മയി പിന്നീട് പ്രതികരിച്ചത്.

തനിക്ക് ഭീഷണിയുണ്ടെന്നും അതാണ് വീടിന് പുറത്തിറങ്ങാത്ത് എന്നും ആണ് സുചിത്ര പറഞ്ഞിരുന്നത്. തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്ത കാര്യം അന്വേഷിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ടെന്നം ചിന്മയി പറഞ്ഞിരുന്നു.

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എന്ന് വേണമെങ്കില്‍ വിശ്വസിക്കാം. സുചിത്ര തന്നെയാണ് ആ ചിത്രങ്ങളൊക്കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് എങ്കില്‍ അതെല്ലാം എങ്ങനെ അവരുടെ കൈയ്യില്‍ എത്തി എന്ന ചോദ്യവും നിര്‍ണായകമാണ്.

ധനുഷിനോട് പഴയ പ്രശ്നത്തിലുള്ള വൈരാഗ്യമെന്ന് വേണമെങ്കില്‍ കരുതാം. പക്ഷേ എന്തുകൊണ്ടാണ് അമല പോളിനേയും പാര്‍വ്വതി നായരേയും സുചിത്ര ലക്ഷ്യമിട്ടത് എന്നത് സംശയത്തിന് ഇടയാക്കുന്നതാണ്.
ഇതാണ് സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് പുറത്ത് വിട്ട വീഡിയോ സന്ദേശം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications