ധനുഷ് ബലാത്സംഗം ചെയ്തു എന്ന് റേഡിയോ ജോക്കി, ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം!!
തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ധനുഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാട്ടുകാരിയും ആര് ജെയുമായ സുചിത്ര കാര്‍ത്തിക് രംഗത്ത്. കഴിഞ്ഞ ദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്ര കാര്‍ത്തിക് ട്വിറ്ററിലൂടെ ആരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബലാത്സംഗം ചെയ്തു എന്ന്
തുടര്‍ച്ചയായ ചില ട്വീറ്റുകളിലൂടെയാണ് സുചിത്ര ശനിയാഴ്ച ധനുഷിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു പാര്‍ട്ടിക്ക് പോയ തന്നെ രാത്രിയില്‍ മയക്കുമരുന്ന് നല്കിയ ശേഷം ധനുഷും സംഗീത സംവിധായകന് അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് സുചിത്ര ആരോപിക്കുന്നത്.

വിവരിക്കുന്നത് ഇങ്ങനെ
പാര്‍ട്ടിയില്‍ താന്‍ മദ്യപിച്ചിരുന്നു എന്നാണ് സുചിത്ര പറയുന്നത്. പക്ഷേ അതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. തനിക്ക് ബോധം പോകുന്നത് പോലെ തോന്നി. പിന്നീട് നടന്നത് ഇവിടെ പറയാന്‍ പോലും പറ്റില്ല. രണ്ടുപേരും എന്നോടൊത്ത് സെക്സ് ചെയ്തു. എന്നെ കിടക്കിയില്‍ വിട്ട് പോയി. ഞാന്‍ ഉണരുമ്പോള്‍ രണ്ടുപേരും വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു.

ഞെട്ടിത്തരിച്ച് തമിഴകം
സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന് ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം കേള്‍ക്കുന്നത്. അതോ ആരെങ്കിലും സുചിത്രയുടെ ട്വിറ്റര്‍ ഐഡി ഹാക്ക് ചെയ്തോ. തന്റെ ഐ ഡി ആരോ ഹാക്ക് ചെയ്തതായി സുചിത്ര കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അത്രയ്ക്കും ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് സുചിത്ര ഓരോ ദിവസവും പുറത്ത് വിടുന്നത്.

കൂടുതല്‍ സെലിബ്രിറ്റികള്‍
ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

നഗ്നവീഡിയോ പോസ്റ്റ് ചെയ്തു
തമിഴിലെ ഒരു പ്രമുഖ നടിയുടെ നഗ്നവീഡിയോ സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ അപ്ലോഡ് ചെയ്യപ്പെട്ടതാണ് തമിഴ് സിനിമാ ലോകത്തെ ആകമാനം ഞെട്ടിച്ചിരിക്കുന്ന് പ്രശസ്തരായ പല സിനിമാ താരങ്ങളും ഈ ട്വിറ്റര്‍ ആക്രമണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ എന്താണ് സത്യത്തില്‍ സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല താനും.

സഞ്ജിത ഷെട്ടിയുടേതോ
തമിഴ്നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒരു നഗ്നവീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആ വീഡിയോ തന്റേതല്ല എന്ന് പറഞ്ഞ് സഞ്ജിത തന്നെ രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലൂടെ ഒരു വീഡിയോ സന്ദേശം വഴിയാണ് സഞ്ജിത വീഡിയോ തന്റേതല്ല എന്ന കാര്യം വ്യക്തമാക്കിയത്.

തമിഴകത്തിന് തലവേദനയായി
റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് കോളിവുഡിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. ധനുഷും അമലാ പോളും, ധനുഷും പാര്‍വതി നായരും, അതുപോലെ ചിന്മയിയും അനിരുദ്ധും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെ തെളിവുകളും മറ്റും പുറത്തുവിടും എന്നാണ് ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ വെല്ലുവിളി നടക്കുന്നത്.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
തമിഴിലെ പ്രശസ്ത അവതാരകയും പാട്ടുകാരിയും ആര് ജെയും മറ്റുമായ സുചിത്ര കാര്‍ത്തിക് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരു രാത്രിപാര്‍ട്ടിക്ക് പോയ സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ച് വിട്ടു എന്ന ആരോപണത്തിലാണ് സംഭവങ്ങളുടെ തുടക്കം. അവിടുന്നങ്ങോട്ട് സിനിമയെ പോലും തോല്പിക്കുന്ന ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്.

ആരാണ് പിന്നില്‍ ധനുഷോ
രാത്രി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. നടന് ചിമ്പുവിനൊപ്പം ധനുഷും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം വന്ന ടീമിലെ ഏതോ ഒരംഗമാണ് സുചിത്രയുടെ കൈ ഇങ്ങനെ ആയതിന് പിന്നില്‍ എന്നാണ് ആരോപണം. കയ്യിലെ ചോരപ്പാടുകള്‍ സുചിത്ര തന്നെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ധനുഷിന്റെ സ്വകാര്യ ചിത്രങ്ങള്‍
തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് സുചിത്ര കാര്‍ത്തിക്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര് ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടു
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഗായികയും റേഡിയോ ജോക്കിയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചിത്രങ്ങള്‍ പിടുത്തംവിട്ടു എന്ന് തോന്നിയതോടെ സുചിത്ര കാര്‍ത്തിക് ഇതെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്തൊക്കെ ചിത്രങ്ങളായിരുന്നു
തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്, നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്പായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഇത് കൂടാതെ ഭീഷണിയും
വെയിറ്റ് ഫോര്‍ മോര് ഷോക്ക്സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു. പിന്നാലെ ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു.

ദിവ്യദര്‍ശിനിയുടെ ലീലകള്‍
പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

നടിമാരും നടന്മാരും
സോ കോള്‍ഡ് അഡ്ജസ്റ്റ്മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്സ്പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

താരങ്ങള്‍ക്കൊപ്പം ആരൊക്കെ
സംഗീത സംവിധായകന് അനിരുദ്ധിനൊപ്പം നടി ആന്‍ഡ്രിയയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രമാണ് ഇത്. ധനുഷിനൊപ്പം ഉണ്ടായിരുന്നതാകട്ടെ പ്രമുഖ നടി തൃഷയും. ഹന്‍സികയുടെ ഒരു പാര്‍ട്ടിയിലെടുത്ത ചിത്രങ്ങളാണ് പോസ്റ്റായത്.

അക്കൗണ്ട് പ്രൈവറ്റാക്കി
എന്നാല്‍ തന്റെ ചെയ്തികള്‍ കടന്നുപോയി എന്ന് തോന്നിയിട്ടോ അതോ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് കൊണ്ടോ സുചിത്ര കാര്‍ത്തിക് ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തു. ഇനി പ്രത്യേക അനുവാദമുള്ളവര്‍ക്ക് മാത്രമേ സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ കാണാന്‍ പറ്റൂ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications