പിതൃത്വത്തിന് പിറകേ ബലാത്സംഗവും; ധനുഷിന്റെ കഥകഴിയുമോ? മലയാളത്തിന്റെ അമല പോളും... 'സുചിലീക്സ്'
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന് ഇത് കഷ്ടകാലമാണ്. ഒടുവില്‍ പുറത്തിറങ്ങിയ കൊടി എന്ന സിനിമ ശരാശരി വിജയം നേടിയെങ്കിലും വ്യക്തി ജീവിതത്തില്‍ ധനുഷ് കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്.
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ എത്തിയതായിരുന്നു തുടക്കം. അതിപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗം ആരോപണം.
ക്രെഡിബിലിറ്റിയില്ലാത്ത ഒരു ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്തതാണ് ഇത്. റേഡിയോ ജോക്കിയും അവതാരകയും ആയ സുചിത്ര കാര്‍ത്തിക്ക് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വെറും ബലാത്‌സംഗം ആരോപണം മാത്രമല്ല, കൂട്ടബലാത്സംഗ ആരോപണം ആണ്. അവിഹിതങ്ങള്‍ വേറേയും.

മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതിമാരാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ചെറുപ്പത്തില്‍ ഓടിപ്പോയ മകന്‍ എന്നായിരുന്നു വാദം.

വെറും അവകാശവാദം എന്നതില്‍ നിന്ന് ഇത് കോടതിയില്‍ എത്തി. കേസില്‍ ഇപ്പോഴും അന്തിമ വിധി വന്നിട്ടില്ല. ഒരു പക്ഷേ ഡിഎന്‍എ ടെസ്റ്റിലേക്ക് പോലും ഇത് നീണ്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ സംവിധായകനായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകന്‍ എന്ന് തന്നെയാണ് ധനുഷ് അറിയപ്പെടുന്നത്. എന്നാല്‍ മധുര ദമ്പതിമാരുടെ ആവശ്യം മാസം 65,000 രൂപ ജീവനാംശമാണ്.

ധനുഷിന്റെ പിതൃത്വമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. അതിനിടയിലാണ് അവിഹ ബന്ധങ്ങളുടേയും കൂട്ട ബലാത്സംഗത്തിന്റേയും ആരോപണങ്ങള്‍ ധനുഷിനെതിരെ ഉയരുന്നത്.

റേഡിയോ ജോക്കിയും അവതാരകയും ആയ സുചിത്ര കാര്‍ത്തിക് ആണ് ധനുഷിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം.

ധനുഷും സംഗീത സംവിധായകനായ അനിരുദ്ധും ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് സുചിത്രയുടെ ആരോപണം. മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് രണ്ട് പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തത് എന്നാണ് സുചിത്ര ആരോപിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു സുചിത്ര ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത്. ദേശീയ മാധ്യമങ്ങള്‍ 'സുചിലീക്‌സ്' എന്ന പേരിലാണ് ഈ സംഭവം ഇപ്പോള്‍ ആഘോഷിക്കുന്നത്.

സിനിമ മേഖലയിലെ പ്രമുഖരുടെ അവിഹിത ബന്ധങ്ങളെ കുറിച്ചും സുചിത്ര വെളിപ്പെടുത്തുന്നുണ്ട്. ധനുഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും അനിരുദ്ധിന്റേയും എല്ലാം സ്വകാര്യ ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടിരുന്നു

സുചിത്രയുടെ ട്വീറ്റികളില്‍ മലയാളിയായ അമല പോളിന്റെ പേരും കടന്നുവന്നിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. പാര്‍വ്വതി നായരുടെ പേരും സുചിത്ര പറഞ്ഞിരുന്നു.

സുചിത്രയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ മിക്കവര്‍ക്കും കാണാന്‍ കഴിയുന്നില്ല. സുചിത്ര തന്നെ അതിന്റെ പ്രൈവസി സെറ്റിങ്‌സ് മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും സുചിത്രയുടെ ട്വിറ്റര്‍ ആക്രമണം രൂക്ഷമായി ബാധിച്ചത് ധനുഷിനെയാണ്. ഇനി ഇതിന്റെ പേരിലും ധനുഷ് കോടതി കയറേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications