സുചിലീക്ക്സിന് പിന്നില്‍!! സുചിത്രയല്ലെന്ന്....പിന്നെയാര് ? കുടുംബം പറയുന്നത്
സുചിത്രയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമാണ്
ചെന്നൈ: പ്രമുഖ സെലിബ്രിറ്റികളുടെ രഹസ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് കോളിളക്കം സൃഷ്ടിച്ച ഗായികയും ആര്‍ജെയുമായ സുചിത്ര കാര്‍ത്തികിന്റെ കുടുംബത്തിന് ചിലത് പറയാനുണ്ട്. ധനുഷ്, ഗായകന് അനിരുദ്ധ് എന്നിവരുടെയെല്ലാം രഹസ്യചിത്രങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിപ്പിച്ചതോടെയാണ് കോളിവുഡ് ഞെട്ടിത്തരിച്ചത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സുചിത്ര കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച സുചിത്രയുടേതെന്ന പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു. സുചിലീക്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് നിരന്തരം സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നത്.

ഈ അക്കൗണ്ടിലൂടെ ചില സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. ഇനിയും പലരുടെയും രഹസ്യചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും വൈകാതെ ഓരോന്നായി പുറത്തുവിടുമെന്നുമാണ് ഇതില്‍ ട്വീറ്റ് ചെയ്തിരുന്നത്. ഈ അക്കൗണ്ട് നിലവില്‍ വന്ന് 24 മണിക്കൂറിനകം 18,000 ഫോളോവേഴ്സിനെയാണ് ലഭിച്ചത്.

തമിഴ് സിനിമാലോകത്തെ തന്നെ പിടിച്ചുകുലുക്കിയതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച സുചിത്രയുടെ വീട്ടിനു നേരെ ശനിയാഴ്ച ആക്രമണമുണ്ടായിരുന്നു.

സുചിത്രയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഇത് സുചിത്രയോ അവരുടെ കുടുംബാംഗങ്ങളോ ചെയ്തതാവാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് സുചിത്രയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

വെള്ളിയാഴ്ച സുചിത്രയ്ക്കു പിന്തുണയുമായി ഭര്‍ത്താവും പ്രമുഖ തമിഴ് കോമഡി നടനുമായ കാര്‍ത്തിക് രംഗത്തുവന്നിരുന്നു. മനോനില തെറ്റിയ ചിലര്‍ ചെയ്യുന്നതാണ് ഇവയെന്നും ഭാര്യയുടെ ട്വീറ്റുകളെ ഗൗരവമായി കാണേണ്ടെന്നും കാര്‍ത്തിക് വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

കുടുംബവും സുചിത്രയ്ക്ക് ഉറച്ച പിന്തുണയാണ് നല്‍കുന്നത്. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത ചിലരുടെ സൃഷ്ടികളാണ് ഇവയെന്നുമാണ് കുടുംബം പറഞ്ഞത്.

സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് വെറ്ററന്‍ തമിഴ് നടനും താരസംഘടനയായ നടികര്‍സംഘത്തിന്റെ പ്രസിഡന്റുമായ നാസര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ശ്രമത്തിലാണ്. സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും പ്രശസ്തരായ നടീ നടന്മാരുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുചിലീക്സ് അക്കൗണ്ടില്‍ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതു പോലും വളരെ 'ജനകീയമായാണ്'. വീഡിയോ അപ്ലോഡ് ചെയ്യണോയെന്ന് പോളിലൂടെ ആവശ്യപ്പെടും. ഇതില്‍ ഭൂരിപക്ഷം നോക്കിയാണ് വീഡികോള്‍ പോസ്റ്റ് ചെയ്യുന്നത്.

പ്രശസ്ത തെലുങ്കു നടി സഞ്ജിത ഷെട്ടിയുടെയെന്ന പേരില്‍ നഗ്നവീഡിയോ സുചിലീക്ക്സിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വീഡിയോയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് സഞ്ജിത പറഞ്ഞത്.

ഈ വീഡിയോ തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും ബാധിക്കുന്നതാണെന്നാണ് സഞ്ജിത പറഞ്ഞത്. വിവാദത്തിനു ശേഷം കുടുംബവും തനിക്കൊപ്പം നിന്ന് ആത്മവിശ്വാസം പകര്‍ന്നതായും താരം കൂട്ടിച്ചേര്‍ത്തു.

ഒരു പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്കി ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തതായി സുചിത്ര നേരത്തേ ആരോപിച്ചിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സുചിലീക്ക്സെന്ന പേരില്‍ പുതിയ അക്കൗണ്ട് വരുന്നതും വിവാദ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതും.

രാത്രി ഒമ്പതു മണിക്ക് ധനുഷും അമലാ പോളും തമ്മിലുള്ള രഹസ്യവീഡിയോ പുറത്തുവിടുമെന്നാണ് സുചിലീക്ക്സില്‍ കുറിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയനായകനെ അരുതാത്ത രീതിയില്‍ കാണാന്‍ താല്പ്പര്യമില്ലാത്തവര് ഫോളോ ചെയ്യുന്നത് നിര്ത്തിക്കോളൂയെന്നും ഇതില്‍ പറയുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications