സുഡാന് സംഘര്‍ഷം; 3862 ഇന്ത്യക്കാരെയും ഒഴിപ്പിച്ചു, ഓപ്പറേഷന് കാവേരി വിജയം
ദില്ലി: ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന് കാവേരി പൂര്‍ത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചെന്നും ഇനി ആരും നാട്ടിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുന്നില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതുവരെ ദൗത്യത്തിലൂടെ 3862 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രി ഇന്ന് 47 പേരെയാണ് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് സൈനിക വിമാനത്തില്‍ ഒഴിപ്പിച്ചത്. പത്ത് ദിവസം കൊണ്ടാണ് ഒപ്പറേഷന് കാവേരിയിലൂടെ മുഴുവന്‍ ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചത്. ദൗത്യത്തില്‍ സൗദി അടക്കുള്ള രാജ്യങ്ങള്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ഈ രാജ്യങ്ങളോട് കേന്ദ്ര മന്ത്രി നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികള്‍ക്കിടെയിലും ദൗത്യത്തിനായി മുന്‍പന്തിയില്‍ നിന്ന ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന് കാവേരിയുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്. യുദ്ധമുഖത്തു നിന്നും നാട്ടിലേക്കെത്തിയതിന്റെ സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. സുഡാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ഏപ്രില്‍ പകുതി മുതല്‍ പൗരന്മാരുടെ സുരക്ഷാ ഉറപ്പാക്കുവാന്‍ ദ്രുതഗതിയിലുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നു.
സുഡാനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാണ്. സൈന്യവുമായുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ ആണെന്ന് പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് അവകാശപ്പെട്ടിരുന്നു. സുഡാനിലെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഈ അടുത്ത കാലത്താണ് ഇരുവിഭാഗങ്ങളും തമ്മില്‍ ആക്രമണം വര്‍ദ്ധിച്ചുവന്നത്.
സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വലിയ സ്ഫോനങ്ങളും വെടിവയ്പ്പും തുടരുകയാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെരുവില്‍ സൈനികരും അര്‍ധ സൈനികരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം, ഖാര്‍ത്തൂം വിമാനത്താവളം, മറ്റു തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ നിയന്ത്രണം തങ്ങള്‍ക്കാണ് എന്ന് അര്‍ധസേനാ വിഭാഗം അവകാശപ്പെട്ട പിന്നാലെയാണ് സ്ഫോടനങ്ങള്‍.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications