സുഡാൻ സംഘർഷം: രക്ഷാദൗത്യത്തിന് ഒരുങ്ങാൻ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം
dവിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി എസ് മുബാറക്, ഈജിപ്തിലെയും റിയാദിലെയും ദൂതന്മാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, സെക്രട്ടറി ( കോൺസുലർ, പാസ്‌പോർട്ട്, വിസ & ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ്), എംഇഎ, ഡോ ഔസാഫ് സയീദ് എന്നിവർ വെർച്വൽ യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി മോദി സുഡാനിലുള്ള 3,000 ഇന്ത്യക്കാരുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രൗണ്ട് സാഹചര്യത്തിന്റെ നേരിട്ടുള്ള റിപ്പോർട്ട് എടുത്തു. മേഖലയിലെ അയൽരാജ്യങ്ങളുമായും പൗരന്മാരുമായും അടുത്ത ആശയവിനിമയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വ്യക്തമാക്കി.
സംഘർഷത്തിൽ വെടിയേറ്റ് മരണപ്പെട്ട 48കാരനയാ ആൽബർട്ട് അഗസ്റ്റിൻ എന്ന ഇന്ത്യക്കാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ അതിന് സജ്ജമായിരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കർണാടകയിലെ ഹക്കി പിക്കി ഗോത്രവർഗ വിഭാഗത്തിലെ നിരവധി അംഗങ്ങൾ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണ്.
ജയശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുകയും വ്യാഴാഴ്ച സുഡാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി സർക്കാർ തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു
അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോവ്സിനെ സുഡാന്റെ സൈന്യത്തിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ്
സുഡാനിലെ ആഭ്യന്തര കലഹത്തിന് കാരണം ആവുന്നത്. സേനയുടെ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അദ്ദേഹത്തിന്റെ സഹായിയും അർധ സേനാ വിഭാഗം കമാന്ററുമായ മുഹമ്മദ് ഹംദാൻ ദഗ്ലോയും തമ്മിലാണ് തർക്കം ആരംഭിച്ചത്. പിന്നീട് സംഘർഷം ആയി.
അതേസമയം, സുഡാനിലെ സംഘർഷം കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം സ്ഥാപിച്ചിരുന്നു. 24x7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറുകൾ സഹായത്തിനായി പ്രവർത്തന സജ്ജമാണ്. 1800 11 8797, 91-11-23012113, 91-11-23014104, 91-11-23017905 എന്നിവയാണ് നമ്പറുകൾ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications