സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും
പുതുച്ചേരി: സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. പുതുച്ചേരിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് സുധാകര്‍ റെഡ്ഡിയെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് സുദാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറിയാകുന്നത്. ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പന്ന്യന്‍ രവീന്ദ്രന് കേന്ദ്ര സെക്രട്ടറിയേറ്റില്‍ തുടരും. ബിനോയ് വിശ്വം പുതുതായി കേന്ദ്ര നിര്‍വാഹക സമിതിയില്‍ അംഗമായി. സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് മൂന്ന് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി. കെ പ്രകാശ് ബാബു, സിഎന്‍ ജയദേവന്, ടിവി ബാലന് എന്നിവരെയാണ് ദേശീയ കൗണ്‍സിലില്‍ അംഗങ്ങളാക്കിയത്. അതേസമയം സ്ഥാനാര്‍ഥി വിവാദത്തില്‍ അകപ്പെട്ട സി ദിവാകരനെ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യതലമുറ നേതാക്കളില്‍ ഒരാളാണ ്സുധാകര് റെഡ്ഡി. വിദ്യാര്ഥിയായിരിയ്ക്കുമ്പോള് മുതല്‍ പ്രക്ഷോഭങ്ങളില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു അദ്ദേഹം. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ് സുധാകര്‍ റെഡ്ഡി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗുരുദാസ് ദാസ് ഗുപ്ത പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications