കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതേതര ജനാധിപത്യ സഖ്യം; യെച്ചൂരിയെ പിന്‍ന്തുണച്ച് സുധാകര്‍ റെഡ്ഡി, എസ് യുസിഐയ്ക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും മൗനം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: വിശാല മതേതര ജനാധിപത്യ സഖ്യം വേണമെന്ന യെച്ചൂരിയുടെ നയത്തെ പിന്‍ന്തുണച്ച് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതിന് മതേതര ജനാധിപത്യ ചിന്താഗതിക്കാരുടെ യോജിച്ച വേദി അനിവാര്യമാണ്. സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശാല സഖ്യമായിരിക്കണം അത്-സുധാകര്‍ റെഡ്ഡി ഓര്‍മിപ്പിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാട ചടങ്ങില്‍ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയ്‌ക്കെതിരേയുള്ള യോജിച്ച പോരാട്ടം കാലഘട്ടം ആവശ്യപ്പെടുന്നതാണ്. 'ജനധിപത്യ ധാരണ'കളെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ് രൂപപ്പെടേണ്ടത്. അത്തരം സഖ്യത്തിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളുവെന്നത് ഇടതുപക്ഷത്തിന്റെ പ്രസക്തിയെയാണ് ഉയര്‍ത്തി കാട്ടുന്നത്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണു ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. ത്രിപുര, ബംഗാള്‍, കേരളം തുടങ്ങി ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തെ തകര്‍ത്തെറിയുന്നതിനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 sudhakar reddy

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യത്ത് ഇടതു- മതേതര ജനാധിപത്യ ശക്തികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദിപന്‍ഖര്‍ ഭട്ടാചാര്യ പറഞ്ഞു. അത്തരം യോജിച്ച പോരാട്ടങ്ങള്‍ക്കുള്ള വേദികള്‍ ഒരുക്കുന്നതിനുള്ള ധാരാണകളും സഖ്യങ്ങളും വേണം. മുതിര്‍ന്ന മതേതര ജനാധിപത്യ ശക്തികളുമായി കൂട്ടുചേര്‍ന്ന് ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
cpihyderabad

ഇടതുപക്ഷം ഒന്നിച്ചാല്‍ മാത്രമേ ഫാസിസ്റ്റ് ശക്തികളെ ഇല്ലാതാക്കാന്‍ കഴിയുവെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം മനോജ് ഭട്ടാചാര്യ പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോര്‍പ്പറേറ്റ് മുതലാളിത്വത്തിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ആര്‍എസ്എസിന്റെ റിമോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിന് കീഴില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

അതുകൊണ്ട് തന്നെ ഇടതു ശക്തികള്‍ ഒന്നിച്ച് യോജിച്ച പോരാട്ടം സംഘടിപ്പിക്കുകയെന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിച്ച ഫോര്‍വേര്‍ഡ് ബ്ലോക്ക് സെക്രട്ടറി ജി.ആര്‍ ശിവശങ്കര്‍ ഭട്ടാചാര്യയും എസ് യുസിഐ പോളിറ്റ് ബ്യൂറോ അംഗം അസിറ്റ് ഭട്ടാചാര്യയും ഇടത് ഐക്യം അനിവാര്യമാണെന്ന് പറഞ്ഞപ്പോഴും കോണ്‍ഗ്രസ് ബന്ധത്തില്‍ മൗനം പാലിച്ചു.

English summary
sudhakar reddy supports yechuri. Secular democratic alliance will come to exist. CPI supports CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X