ലോക്സഭയെയും ഇന്ത്യയെയും ഞെട്ടിച്ച സുഷമ സ്വരാജിന്റെ '96ലെ പ്രസംഗം '
ഇരുപതുകളുടെ അവസാനത്തിലോ 30 കളുടെ തുടക്കത്തിലോ ഉള്ള ആളുകള്‍ക്ക് ഒരുപക്ഷേ സുഷമ സ്വരാജിന്റെ പ്രസംഗത്തിന്റെ 'സുവര്‍ണ്ണ കാലഘട്ടം' എന്ന് വിളിക്കപ്പെടുന്ന കാലത്തെ കുറിച്ച് ഓര്മ പോലും ഇല്ലാത്തവരാണ്. പുതിയ തലമുറയ്ക്ക് പുഞ്ചിരിക്കുന്ന മുഖവുമായി മുതിര്‍ന്ന നേതൃത്വവുമായി യോജിച്ച് പ്രവര്‍ത്തിച്ച സുഷമ സ്വരാജിനെയാണ് പരിചയം. പുതിയ തലമുറ അവരെ പ്രശംസിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യത്തിന് നഷ്ടമായത് ജനങ്ങളുടെ യഥാര്‍ത്ഥ ശബ്ദം; അനുശോചനം രേഖപ്പെടുത്തി രാജ്യസഭ
ട്വിറ്ററിലെ അവരുടെ സാന്നിധ്യവും ട്വിറ്ററില്‍ സഹായം അഭ്യര്‍ത്ഥിച്ച ഇന്ത്യക്കാരെ സഹായിക്കാനുള്ള അവരുടെ സന്നദ്ധതയെയും പുതിയ തലമുറ അഭിനന്ദിച്ചു. എന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ പിന്നോട്ട് പോയാല്‍ അതായത് 1996 ജൂണ്‍ 11 ലേക്ക് പോയാല്‍ ലോക്സഭയില്‍ തീപ്പൊരി പ്രസംഗം നടത്തുന്ന ഒരു വനിതാ സ്പീക്കറെ നമുക്ക് കാണാം. സ്വന്തം എംപിമാരെ മാത്രമല്ല പ്രതിപക്ഷത്തുള്ള എംപിമാരെ വരെ അച്ചടക്കത്തോടെ നയിച്ച സുഷമ ആയിരുന്നു അക്കാലത്തുണ്ടായിരുന്നത്.