കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

350 പ്രവര്‍ത്തകര്‍ക്കൊപ്പം അതിശക്തനായ ബിജെപി നേതാവ് കോണ്‍ഗ്രസില്‍! ബിജെപിക്ക് കനത്ത തിരിച്ചടി!

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ വടക്കുകിഴക്കന്‍ മേഖലയില്‍ 25 നേതാക്കളായിരുന്നു ഒറ്റയടിക്ക് ബിജെപി വിട്ടത്. ത്രിപുരയിലും ബിജെപി നേതാക്കള്‍ രാജിവെച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

<strong>ചെര്‍പ്പുളശ്ശേരി പീഡനം' പാര്‍ട്ടിയുമായി ബന്ധമില്ല! തുറന്ന് പറഞ്ഞ് സെല്‍ഫി വീഡിയോയുമായി പ്രതി</strong>ചെര്‍പ്പുളശ്ശേരി പീഡനം' പാര്‍ട്ടിയുമായി ബന്ധമില്ല! തുറന്ന് പറഞ്ഞ് സെല്‍ഫി വീഡിയോയുമായി പ്രതി

ഇപ്പോള്‍ ബിജെപിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവാണ് ഗോവയില്‍ പാര്‍ട്ടി വിട്ടത്. പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഒറ്റയ്ക്കല്ല അദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയത്. 350 ബിജെപി പ്രവര്‍ത്തകര്‍ കൂടി അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസില്‍ എത്തി. വിശദാംശങ്ങളിലേക്ക്

 മുന്‍ കൗണ്‍സിലര്‍

മുന്‍ കൗണ്‍സിലര്‍

ഞായറാഴ്ചയാണ് ഗോവ ബിജെപിയിലെ പ്രമുഖ നേതാവും മപൗസ മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ച് തവണ കൗണ്‍സിലറുമായിരുന്ന സുധീര്‍ കണ്ഡോല്‍കര്‍ പാര്‍ട്ടി വിട്ടത്. ബിജെപിയില്‍ നിന്ന് രാജിവെച്ച അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

 കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗോവയില്‍ മപൗസ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോണ്‍ഗ്രസിന് ബോണസായി നേതാവിന്‍റെ ചുവടുമാറ്റം.ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗിരീഷ് ചന്ദോത്കറിന്‍റേയും പ്രതിപക്ഷ നേതാവ് ബാബു കവ്ലേല്‍ക്കറിന്‍റേയും സാന്നിധ്യത്തില്‍ മാപുസയിലെ കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയാണ് സുധീര്‍ ബിജെപിയില്‍ ചേര്‍ന്നത്.

 മപുസിയില്‍ ബോണസ്

മപുസിയില്‍ ബോണസ്

മപുസയില്‍ ഉപതിരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് തേടുന്നതിനിടയിലാണ് സുധീര്‍ കോണ്‍ഗ്രസില്‍ എത്തിയത്. കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മണ്ഡലമാണ് മപൗസ.

 ബിജെപി മണ്ഡലം

ബിജെപി മണ്ഡലം

ഉപമുഖ്യമന്ത്രിയും മപുസ മണ്ഡലത്തില്‍ നിന്ന് 1999 മുതല്‍ ജയം കൊയ്യുന്ന ഫ്രാന്‍സിസ് ഡിസൂസ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ 11000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.അതേസമയം കോണ്‍ഗ്രസിനാകട്ടെ വെറും 3000 വോട്ടുകള്‍ മാത്രമേ മണ്ഡലത്തില്‍ നിന്നും ലഭിച്ചുള്ളൂ.

 ഞെട്ടി ബിജെപി

ഞെട്ടി ബിജെപി

4000 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തിയത് എംജെപിയുടെ വിനോദ് ഫക്ദേ ആയിരുന്നു.എന്നാല്‍ ഇത്തവണ ഫക്ദേയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഇതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മപൗസ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരമാകും നടക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 പ്രവര്‍ത്തകരും

പ്രവര്‍ത്തകരും

കണ്ഡോല്‍ക്കറിനൊപ്പം 350 പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തി. കണ്ഡോല്‍ക്കറിനെ കോണ്‍ഗ്രസില്‍ എത്തിക്കാനായത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മുന്‍പ് മണ്ഡലത്തില്‍ മത്സരിച്ചിരുന്ന മുന്‍ കേന്ദ്രമന്ത്രി രാമകാന്ത് കലപ്പിന്‍റെ മരുമകളും എഎപി നേതാവായ ശ്രദ്ധാ കപൂറും ഇപ്പോള്‍ കോണ്‍ഗ്രസില്‍ എത്തി.

 മപുസയില്‍ പൊടിപാറും

മപുസയില്‍ പൊടിപാറും

എംജിപിയും കോണ്‍ഗ്രസും എഎപിയും ചേര്‍ന്നുള്ള നീക്കമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും അതേസമയം ഈ കൂട്ടുകെട്ടിന് മപൗസയില്‍ ബിജെപിയെ തറപറ്റിക്കാന്‍ ആകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 അതിശക്തന്‍

അതിശക്തന്‍

താഴെ തട്ട് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ മുതിര്‍ന്ന നേതാവാണ് കണ്ഡോല്‍ക്കര്‍ ജനങ്ങളുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന നേതാവ്. മണ്ഡലത്തില്‍ നിന്ന് ഫ്രാന്‍സിസിസ് ഡിസൂസയെ ജയിപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ച നേതാവ്.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

അതുകൊണ്ട് തന്നെ കണ്ഡോല്‍ക്കറിന്‍റെ വരവ് കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്നതാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കവ്ലേക്കര്‍ പറഞ്ഞു.മപൗസയില്‍ സുധീര്‍ കണ്ഡോല്‍ക്കര്‍ തന്നെയാകും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി.

 വിജയം പ്രവചിച്ച്

വിജയം പ്രവചിച്ച്

സുധീര്‍ മണ്ഡലത്തില്‍ വിജയിച്ചതായി താന്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കുകയാണെന്നും കവ്ലേക്കര്‍ പറഞ്ഞു. അതേസമയം എന്തുകൊണ്ട് ബിജെപി വിട്ടെന്ന കാര്യം സുധീര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ബിജെപി ഗോവ അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കര്‍ പറഞ്ഞു.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഏപ്രില്‍ 23 നാണ് ഗോവയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനൊപ്പം തന്നെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടക്കും. മാന്‍ഡ്രേം, മപൗസ, സിരോദ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Sudhir Kandolkar boosts Congress’s prospects in Mapusa bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X