കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങി; മൂന്നാം തവണയും സുധാകര്‍ റെഡ്ഢി അമരത്തേക്ക്

  • By Desk
Google Oneindia Malayalam News

സമരപാതകള്‍ ഏറെ താണ്ടേയാണ് സുധാകര്‍ റെഡ്ഢി മൂന്നാം തവണയും സിപിഐയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പത്തം ക്ലാസില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ക്കും ബ്ലാക് ബോര്‍ഡിനും വേണ്ടി സമരം ചെയ്ത് തുടങ്ങിയതാണ് സുരവാരം സുധാകര്‍ റെഡ്ഢി. ആ സമരത്തിന്റെ ജ്വാല കുര്‍നൂലിലെമ്പാടും വിദ്യാലയങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ സുധാകര്‍ റെഡ്ഢിയെന്ന വിദ്യാര്‍ഥിയുടെ രാഷ്ട്രീയപ്രവേശനത്തിന് അരങ്ങേറ്റമായി. പഠിക്കുക പോരാടുകയെന്ന മുദ്രവാക്യത്തിന്റെ സാക്ഷാത്കാര്യത്തിനായുള്ള അരങ്ങേറ്റമായിരുന്നു അത്.

എഐഎസ്എഫിലൂടെ തുടങ്ങി സിപിഐ ജനറല്‍സെക്രട്ടറി പദത്തില്‍ വരെയെത്തുന്ന സമരവീര്യത്തിന് ആറ് പതിറ്റാണ്ടിലേറെ പഴക്കം. ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തിന്റെ ഭാഗമായ നല്‍ഗോണ്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 12ഉം 14ഉം ലോക്സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുരവാരം സുധാകര റെഡ്ഢി. പാര്‍ലമെന്റി ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഹൈദരബാദ് മഹ്ബുബ് നഗര്‍ കൊണ്ട്രാവ്പള്ളിയില്‍ 1942 മാര്‍ച്ച് 25നാണ് സുധാകര്‍ റെഡ്ഢിയുടെ ജനനം.

 sudhakarreddy

അച്ഛന്‍ സ്വാതന്ത്ര്യസമര സേനാനി എസ്. വെങ്കട്ടരാമി റെഡ്ഢി, 1946- 51 കാലഘട്ടത്തിലെ പ്രസിദ്ധമായ കര്‍ഷകപ്രക്ഷോഭത്തിലെ കണ്ണിയാണ്. കുര്‍നൂലില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1967ല്‍ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 1971ല്‍ 28ാമത്തെ വയസില്‍ സിപിഐയുടെ ദേശീയ കൗണ്‍സിലിലെത്തിയ സുധാകര്‍ റെഡ്ഢി പാര്‍ട്ടിക്കകത്തും പുറത്തും ഏറെ സ്വീകാര്യത നേടിയ രാഷ്ട്രീയനേതാവാണ്. 1998ലാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആ വര്‍ഷം തന്നെ സിപിഐയുടെ അവിഭക്ത ആന്ധ്രയിലെ സംസ്ഥാന സെക്രട്ടറിയായി. 2008ലാണ് സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍സെക്രട്ടറിയാവുന്നത്. 2012ലെ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആദ്യമായി ജനറല്‍സെക്രട്ടറിയായി. 2015ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

English summary
sudhkar reddy elected as cpi general secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X