കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ എംപിയുടെ അറസ്റ്റില്‍ ബിജെപിയും തൃണമൂലും കൊമ്പുകോര്‍ക്കുന്നു;മമത ബിജെപിയോട് പക തീര്‍ക്കുന്നു

ബുധനാഴ്ച ബിജെപി നേതാവിന്റെ വീട് ആക്രമിച്ചിരുന്നു

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ അഴിമതി ആരോപിച്ച് തൃണമൂല്‍ എംപി സുദീപ് ബന്ദോപാധ്യയയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു. ചൊവ്വാഴ്ച സുദീപിന്റെ അറസ്‌റ്റോടെ കൊല്‍ക്കത്തയിലെ ബിജെപി ഓഫീസിന് നേര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ബുധനാഴ്ച ബിജെപി നേതാവിന്റെ വീട് ആക്രമിച്ചത്.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കള്ളപ്പണം തടയുന്നതിനായി ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

കലിയൊടുങ്ങാതെ തൃണമൂല്‍

റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുദീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ കൊല്‍ക്കത്തയിലുള്ള വസതിയ്ക്ക് മുമ്പില്‍ പ്രതിഷേധവുമായെത്തി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാര്‍ അകത്തു കടക്കുന്നത് തടഞ്ഞത്.

ട്വീറ്റില്‍ ബാബുല്‍

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുംബൈയിലെ കൈലാഷ് ബോസ് സ്ട്രീറ്റ് റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതായി ബാബുല്‍ സുപ്രിയോ ട്വീറ്റില്‍ വ്യക്തമാക്കി.

 പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ബംഗാളിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെ 15ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് തൃണമൂല്‍ ഛത്ര പരിഷത് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കുന്നു.

റോസ് വാലി ചിട്ടി തട്ടിപ്പ്

റോസ് വാലി ചിട്ടി തട്ടിപ്പ്

ഏകദേശം 60,000 കോടി രൂപയുടെ അഴിമതി നടന്ന റോസ് വാലി ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായയ്ക്കും പങ്കുണ്ടെന്ന ഇആരോപണത്തി ഉയര്‍ന്നിട്ടുള്ള ആരോപണം. റോസ് വാലി ചിട്ടീസ് രാജ്യത്തുനിന്ന് 15,000 കോടി രൂപ അനധികൃതമായി പിരിച്ചെടുത്തുവെന്നും നിക്ഷേപകരുടെ സമ്മതമില്ലാതെ പണം മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു.

 പ്രതിഷേധ മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച്

സുദീപ് ബന്ദോപാധ്യയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എംപിമാര്‍ പ്രധാനമന്ത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ എംപിമാരെ കസ്റ്റഡിയിലെടുത്തു. റോസ് വാലി ചിട്ടി തട്ടിപ്പില്‍ അഴിമതി ആരോപണമുന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് തൃണമൂല്‍ എംപിയുടെ അറസ്റ്റിനെതിരെയുള്ള പോരാട്ടത്തില്‍ തൃണമൂല്‍ ബംഗാളില്‍ അക്രമം വിതയ്ക്കുന്നതിനിടെയാണ് സംഭവം.

റെയില്‍ റോക്കോ


ലോക്‌സഭാ എംപി സുദീപ് ബന്ദോപാധ്യയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു.

 രാഷ്ട്രീയ ഗൂഡാലോചനയോ

രാഷ്ട്രീയ ഗൂഡാലോചനയോ

സുദീപ് ബന്ദോപാധ്യയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും അദ്ദേഹത്തിനെതിരെ തെളിവുകളില്ലെന്നുമാണ് അഭിഭാഷകന്‍ രജ്ദീപ് മജുംദാര്‍ പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് നിരോധനത്തിനെതിരെ

നോട്ട് നിരോധനത്തിനെതിരെ

നോട്ട് നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ വായടയ്ക്കാന്‍ പ്രധാനമന്ത്രി മോദി സിബിഐയും ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് നേരിടുകയാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. തന്നെ അറസ്റ്റ് ചെയ്താലും നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും മമത.

English summary
. BJP national secretary Rahul Sinha alleged that 10-15 party workers were injured when Trinamool Congress Chhatra Parishad activists pelted them with stones. According to Zee 24 Ghanta, at least 17 people have been injured in the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X