കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചു, പഞ്ചസാര വില കൂടും

  • By Athul
Google Oneindia Malayalam News

കോഴിക്കോട്: കരിമ്പ് കര്‍ഷകരെ സഹായിക്കാനായി പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് പഞ്ചസാരയുടെ വില കൂടും. ക്വിന്റലിന് 3120 രൂപയായിരുന്ന പഞ്ചസാര വില 3270 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ വിലയെക്കാള്‍ കുറവായിരുന്നു വിപണിയില്‍ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക്. അതിനാല്‍ തന്നെ ആഭ്യന്തര വിപണിയില്‍ പഞ്ചസാര കെട്ടിക്കിടക്കാന്‍ തുടങ്ങി ഇത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി. മുടക്ക് മുതലിന്റെ പകുതി പോലും തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത്.

sugar

നിലവില്‍ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ പഞ്ചസാരക്ക് കിലോയ്ക്ക് ഒരു രൂപ മുതലാണ് ഉയര്‍ന്നിരിക്കുന്നത്. ബുധനാഴ്ച 33 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് വെള്ളിയാഴ്ച അഞ്ച് രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

English summary
Barring sugar, prices of all other commodities ruled steady in the wholesale foodgrains market here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X