കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫ് ക്യാംപിനു നേരെ ചാവേറാക്രമണം, വെടിവെയ്പും സ്‌ഫോടനവും

  • By Anoopa
Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു നേരെ ചാവേറാക്രമണം. അതിര്‍ത്തി സുരക്ഷാ സേനയുടെ ബിഎസ്എഫ്) ക്യാംപിനു നേരെയാണ് ആക്രമണം നടന്നത്. വലിയ വെടിവെയ്പും സ്‌ഫോടനവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ശ്രീഗനര്‍ വിമാനത്താവളം താത്കാലികമായി അടച്ചിട്ടുണ്ട്.

നാലു തീവ്രവാദികള്‍ ബിഎസ്എഫ് ക്യാംപിനുള്ളില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മറ്റുള്ളവരെ പിടികൂടുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെടിവെയ്പിന്റെയും സ്‌ഫോടനത്തിന്റെയും ശബ്ദങ്ങള്‍ ക്യാംപിനുള്ളില്‍ നിന്നും കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

bsf

പുലര്‍ച്ചെ 3.45 ഓടു കൂടിയായിരുന്നു ആക്രമണം ഉണ്ടായത്. ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ ക്യാംപാണ് ആക്രമിക്കപ്പെട്ടത്. ഇപ്പോള്‍ വിമാനത്താവളത്തിലേക്ക് ഉദ്യോഗസ്ഥരെയോ യാത്രക്കാരെയോ കടത്തിവിടുന്നില്ല.

English summary
Suicide Attack At BSF Camp Near Srinagar Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X