അമ്മയ്ക്ക് പകരമാവുമോ ചിന്നമ്മ? ശശികല പാര്‍ട്ടി സെക്രട്ടറിയായതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ശ്രമം....
ചെന്നൈയിലെ എംജിആര്‍-ജയലളിത സ്മാരകത്തിന് സമീപമായിരുന്നു ശിവജി ആനന്ദിന്റെ ആത്മഹത്യ ശ്രമം.
ചെന്നൈ: ശശികല നടരാജനെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. ശശികലയെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ സ്വദേശിയായ കെ ശിവജി ആനന്ദാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
ചെന്നൈയിലെ എംജിആര്‍-ജയലളിത സ്മാരകത്തിന് സമീപമായിരുന്നു ശിവജി ആനന്ദിന്റെ ആത്മഹത്യ ശ്രമം. കൈയില്‍ കരുതിയിരുന്ന എലി വിഷം കഴിച്ച ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തുള്ള രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവജിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അമ്മയുടെ സ്ഥാനത്ത് ചിന്നമ്മയെ കാണാനാവില്ല...
ശശികല ഒരിക്കലും ജയലളിതയ്ക്ക് പകരമാവില്ലെന്നും, അമ്മയുടെ സ്ഥാനത്ത് ശശികല വരുന്നത് ചിന്തിക്കാനവില്ലെന്നുമാണ് ശിവജിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ചിന്നമ്മയെ പാര്‍ട്ടി സെക്രട്ടറിയായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

വിഷം കഴിച്ചത് എംജിആര്‍-ജയലളിത സ്മാരകത്തിന് മുന്നില്‍...
ചെന്നൈയിലെ എംജിആര്‍-ജയലളിത സ്മാരകത്തിന് മുന്നില്‍ വെച്ചാണ് ശിവജി ആനന്ദ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആരോഗ്യനില തൃപ്തികരം...
വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശിവജി ആനന്ദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചിന്നമ്മയെ അംഗീകരിക്കാതെ ചിലര്‍...
ശശികല നടരാജനെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചില പ്രതിഷേധങ്ങളുണ്ടായിരുന്നു. രാജ്യസഭാംഗമായ ശശികല പുഷ്പ ചിന്നമ്മയെ സെക്രട്ടറിയാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠേനയെന്ന് പാര്‍ട്ടി...
കഴിഞ്ഞ ദിവസമാണ് എഐഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിന്നമ്മ ശശികല നടരാജന്‍ ഏറ്റെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാനുള്ള ഐക്യകണ്‌ഠേനയായിരുന്നുവെന്നാണ് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞത്.

അമ്മയായിരുന്നു ജീവിതം....
അമ്മയ്ക്ക് പാര്‍ട്ടിയായിരുന്നു ജീവിതം, എന്നാല്‍ തനിക്ക് അമ്മയായിരുന്നു ജീവിതമെന്നാണ് സെക്രട്ടറി പദം ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ശശികല പറഞ്ഞത്.

ഇനിയുള്ള ജീവിതം തമിഴ് ജനതയ്ക്ക് വേണ്ടി...
അമ്മ കാണിച്ച പാതയിലൂടെ മുന്നേറുമെന്നും, ഇനിയുള്ള തന്റെ ജീവിതം പാര്‍ട്ടിക്കും തമിഴ് ജനതയ്ക്കും വേണ്ടിയാണെന്നുമാണ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ശശികല പറഞ്ഞത്.












Click it and Unblock the Notifications