ആത്മഹത്യ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല
ആത്മഹത്യ ശ്രമത്തെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷനിയമത്തിലെ വ്യവസ്ഥ ഇല്ലാതായി. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി.അതുപോലെ തന്നെ മാനസീക പ്രശ്നമുള്ള കുട്ടികളെ വൈദ്യുതാഘാതമേല്പ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍്റ് പാസാക്കിയ മാനസീകരോഗ്യം 2017ഉം പ്രാബല്യത്തില്‍ വന്നു.മെയ് 29 നായിരുന്നു ഇത് സംബന്ധിച്ച വിജ്ഞാപനം.
ഇതനുസരിച്ച് മാനസിക അസ്വസ്ഥത ഇെല്ലന്ന് തെളിയിക്കപ്പെടാതെ ആത്മഹത്യ ശ്രമം നടത്തിയ ആര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 309 പ്രകാരം കുറ്റം ചുമത്താനോ വിചാരണ നടത്താനോ ശിക്ഷ വിധിക്കാനോ പാടില്ല. ആത്മഹത്യ ശ്രമം നടത്തിയ വ്യക്തിയെ അദ്ദേഹത്തിെന്റ മാനസിക പ്രശ്നം കുറക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ആവശ്യമായ ചികിത്സയും പരിചരണവും നല്‍കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്.അതുപോലെതന്നെ മനോദൗര്ലഭ്യമുള്ളവരില് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ബി.പി.എല്‍ കാര്‍ഡില്ലെങ്കിലും സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണം.

ഭവനരഹിതരായവര്‍ക്കും സൗജന്യചികിത്സക്ക് അവകാശമുണ്ട്. മാനസിക പ്രശ്നമുള്ള കുട്ടികളെ ചികിത്സയുടെ ഭാഗമായി വൈദ്യുതി ഷോക്കിന് വിധേയമാക്കുന്നതും പുതിയ നിയമം വിലക്കുന്നു. അനസ്തേഷ്യയും പേശികള്‍ക്ക് അയവുലഭിക്കാനുള്ള മരുന്നും ഉപയോഗിക്കാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് വൈദ്യുതി ഷോക്ക് നല്കാന് പാടില്ല. മനോവൈകല്യ ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വന്ധ്യംകരണം നടത്തുന്നതും നിരോധിക്കുന്ന നിയമം അവരെ ചങ്ങലക്കിടുന്നതും വിലക്കി.












Click it and Unblock the Notifications