Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ഞാൻ ഉറങ്ങട്ടെ' ആത്മഹത്യ ചെയ്ത മലയാളി ഐഐടി വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി !!

പഠനത്തില്‍ മിടുക്കനായിരുന്നു നിതിന്‍. ഉയര്‍ന്ന മാര്‍ക്കോടെയാണ് പ്ലസ്ടു പാസായത്.

ഖരക്പൂർ: ഐഐടി ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇനി ഞാന്‍ ഉറങ്ങട്ടെ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിയ്ക്കുന്നത്. എന്നാല്‍ മരണത്തിന്റെ യാഥാര്‍ത്ഥകാരണം കത്തില്‍ ഇല്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണം

ഖരക്പൂര്‍ ഐഐടിയിലെ എയറോ സ്‌പേസ് എഞ്ചിനീയറിംഗ് നാലാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ നിതിന്‍.

കുടുംബപ്രശ്‌നങ്ങളില്ല


ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലെ കുട്ടി ആയിരുന്നു നിതിന്‍. അച്ഛന്‍ നാസര്‍ എസ്ബിടി മാനേജര്‍ ആണ്. അമ്മ നദി റെയിവേ ഉദ്യോഗസ്ഥയാണ്.

മിടുക്കന്‍

പഠനത്തില്‍ മിടുക്കനായിരുന്നു നിതിന്‍. ഉയര്‍ന്ന മാര്‍ക്കോടെയാണ് പ്ലസ്ടു പാസായത്. ഐഐടിയില്‍ എഞ്ചിനീയറിംഗിന് അഡ്മിഷനും നേടി. മാര്‍ക്ക് കുറഞ്ഞാല്‍ അത് നിതിന് വലിയ വിഷമം ഉണ്ടാക്കിയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു.

ഇനി ഞാന്‍ ഉറങ്ങട്ടെ

ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലാണ് നിതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം അവസാന വര്‍ഷ പരീക്ഷ ഉണ്ടായിരുന്നെങ്കിലും നിതിന്‍ ക്ലാസില്‍ പോയിരുന്നില്ല. തുടര്‍ന്ന് സഹപാഠികള്‍ ക്ലാസില്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+