ബെംഗളൂരു മനുഷ്യനെ സ്വയം ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നു, കണക്കുകള്‍ പുറത്തായി, കാരണം ഞെട്ടിക്കും!!
രാജ്യത്തെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് ബെംഗളൂരെന്ന് കണക്കുകള്‍. ചെന്നൈയാണ് ഒന്നാം സ്ഥാനത്ത്.
ബെംഗളൂരു: രാജ്യത്തെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് ബെംഗളൂരെന്ന് കണക്കുകള്‍. ചെന്നൈയാണ് ഒന്നാം സ്ഥാനത്ത്. ലോക ആരോഗ്യ ദിനത്തില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടന്ന സംവാദത്തിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് ചെന്നൈയും ബെംഗളൂരുമാണെന്ന കണക്ക് പുറത്ത് വിട്ടത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നഗരത്തില്‍ 493 പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ 53 നഗരങ്ങളിലെ കണക്കുകള്‍ വെച്ചു നോക്കുമ്പോഴാണ് ബെംഗളൂരില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതായി വ്യക്തമായത്. ദില്ലിയാണ് മൂന്നാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്. ബെംഗളൂരിലെ ശരാശരി കണക്ക് അനുസരിച്ച് ഓരോ ദിവസം അഞ്ചു പേര്‍ വീതം ആത്മഹത്യ ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാനസിക പിരിമുറുക്കം
കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ജോലിയില്‍ നിന്നുമുള്ള മാനസിക പിരിമുറുക്കമാണ് ആത്മഹത്യ വര്‍ദ്ധിക്കാന്‍ കാരണമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

നഗര ജീവിതം
നഗര ജീവിതം ഏറ്റവും കൂടുതല്‍ പിരിമുറുക്കം ഉണ്ടാക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിതെന്ന് നിമാന്‍സിലെ പബ്ലിക് ഹെല്‍ത്ത് സീനിയര്‍ പ്രൊഫസര്‍ ഡോ. ഗുരുരാജ് പറഞ്ഞു.

മൂന്ന് വര്‍ഷത്തിനിടെ
2013ല്‍ 2,033, 2014ല്‍ 1906, 2015ല്‍ 1,855 പേരുമാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ 2016ല്‍ നേരിയ കുറവുണ്ടായി. 1786 പേരാണ് ബെംഗളൂരില്‍ ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമൂഹിക പിന്തുണ
സാമൂഹിക പിന്തുണയുടെ അഭാവമാണ് ഇത്തരത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നിമാന്‍സ് സീനിയര്‍ പ്രൊഫസര്‍ കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications